• Latest News

    Wednesday, October 31, 2018

    സന്ദീപാനന്ദഗിരിക്കൊപ്പം മതേതര കേരളം: പൊതുയോഗം നടത്തി
    Wednesday, October 31, 2018
    2:09:00 AM

    ഉദുമ: സ്വാമി സന്ദീപാനന്ദഗിരിയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ആശ്രമം തീവെച്ച് നശിപ്പിക്കുകയും വസ്തുവകകൾ തല്ലിതകർക്കുകയും ചെയ്ത സംഘപരിവാറിന്റെ കിരാത നടപടികളിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം ഉദുമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കുന്നിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.[www.malabarflash.com]

    അബ്ബാസ് പാക്യര അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു. ജി അംബുജാക്ഷൻ മാസ്റ്റർ, അജയൻ പനയാൽ, സുമിത്ര എസ്, പ്രേമലത മീത്തൽ, പിവികെ അരമങ്ങാനം എന്നിവർ പ്രസംഗിച്ചു. ശശി ആറാട്ട്കടവ് സ്വാഗതവും ഒ നാരായണൻ നന്ദിയും പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സന്ദീപാനന്ദഗിരിക്കൊപ്പം മതേതര കേരളം: പൊതുയോഗം നടത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top