• Latest News

    Saturday, October 20, 2018

    സരിതയുടെ പരാതി; ഉ​മ്മ​ൻ ചാ​ണ്ടി​യ്ക്കെ​തി​രെ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ത്തു
    Saturday, October 20, 2018
    11:31:00 PM

    തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യ്ക്കെ​തി​രെ പ്ര​കൃ തി​വി​രു​ദ്ധ ലൈം​ഗീ​ക പീ​ഡ​ന​ത്തി​നു കേ​സെ​ടു​ത്തു. മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും എം​പി​യു​മാ​യ കെ.​സി വേ​ണു​ഗോ​പാ​ലി​നെ​തി​രെ ബ​ലാ​ത്സം​ഗ​ത്തി​നും കേ​സെ​ടു​ത്തു.‌[www.malabarflash.com]

    ക്രൈം​ബ്രാ​ഞ്ചാ​ണ് ഇ​രു​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡി​ജി​പി അ​നി​ൽ കാ​ന്തി​ന് സ​രി​ത ക​ഴി​ഞ്ഞ ആ​ഴ്ച ന​ൽ​കി​യ പു​തി​യ ര​ണ്ട് പ​രാ​തി​ക​ളി​ലാ​ണ് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​മ്മ​ൻ​ചാ​ണ്ടി​യും കെ.​സി.​വേ​ണു​ഗോ​പാ​ലും കു​ടു​ങ്ങി​യ​ത്.

    ജ​യി​ലി​ൽ​വ​ച്ച് സ​രി​ത എ​ഴു​തി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ക്കാ​മെ​ന്നു സോ​ളാ​ർ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ന​പ​ടി ഉ​ണ്ടാ​യി​രു ന്നി​ല്ല. ഒ​റ്റ​പ്പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ന്ത്ര​ണ്ടോ​ളം നേ​താ​ക്ക​ൾ​ക്കെ​തി​രെ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സ് നി​ല​പാ​ട്. എ​ന്നാ​ൽ സ​രി​ത നേ​താ​ക്ക​ൾ​ക്കെ​തി​രെ പ്ര​ത്യേ​കം പ​രാ​തി ന​ൽ​കി​യ​തോ​ടെ കേ​സെ​ടു​ക്കേ​ണ്ടി​വ​രി​ക​യാ​യി​രു​ന്നു. സ​രി​ത​യു​ടെ മ​റ്റു ര​ണ്ടു പ​രാ​തി​യി​ൽ തി​ങ്ക​ളാ​ഴ്ച കേ​സെ​ടു​ക്കു​മെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സരിതയുടെ പരാതി; ഉ​മ്മ​ൻ ചാ​ണ്ടി​യ്ക്കെ​തി​രെ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ത്തു Rating: 5 Reviewed By: UMRAS vision
    Scroll to Top