• Latest News

    Saturday, October 27, 2018

    കാമുകനുമായുള്ള സാമ്പത്തിക ഇടപാട് തീര്‍ക്കാന്‍ ഭര്‍ത്താവിനെ കൊന്നു പുഴയില്‍ തള്ളി; ഭാര്യയും കാമുകനും മകനും പിടിയിലായത് 6 വര്‍ഷത്തിന് ശേഷം
    Saturday, October 27, 2018
    11:08:00 PM

    കാസര്‍കോട്: ആറര വര്‍ഷം മുമ്പ് കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യയും മകനും ഭാര്യയുടെ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി പുഴയില്‍ തള്ളിയത്.[www.malabarflash.com]

    2012 മാര്‍ച്ചിലാണ് മൊഗ്രാല്‍ പുത്തൂര്‍ ബേവിഞ്ച സ്വദേശി മുഹമ്മദ് കുഞ്ഞിയെ കാണാതായത്. ആറ് മാസത്തിന് ശേഷം മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധു പോലീസില്‍ പരാതി നല്‍കി.
    പരാതിയില്‍ കോടതി ഇടപെടലോടെയാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറിയത്. പക്ഷെ മുഹമ്മദ് കുഞ്ഞിയെ കണ്ടെത്താനായില്ല. 

    കഴിഞ്ഞ മാസം ഈ കേസില്‍ നിര്‍ണ്ണായകമായ തെളിവ് പോലീസിന് ലഭിച്ചത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മുമ്പ് നല്‍കിയ മൊഴിയില്‍ വൈരുധ്യമാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇതേ തുടര്‍ന്ന് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയെ വിളിച്ച് വരുത്തി വീണ്ടും ചോദ്യം ചെയ്തു.
    മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീനയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീനയക്ക് രണ്ടാം പ്രതി ബോവിക്കാനം സ്വദേശി എന്‍.എ ഉമ്മറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഈ ഇടപാട് തീര്‍ക്കാനാണ് കൃത്യം നടത്തിയത്. ഉറങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. പിന്നീട് പ്രായപൂര്‍ത്തിയാകാത്ത മകനും ചേര്‍ന്ന് മൃതദേഹം പുഴയില്‍ തള്ളി.
    ഇക്കാര്യങ്ങളെല്ലാം ഉമ്മറിന് വ്യക്തമായി അറിയാമായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ വസ്തു വകകള്‍ പിന്നീട് മൂന്നു പേരും ചേര്‍ന്ന് വില്‍പ്പന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഉമ്മര്‍ നിരവധി മോഷണകേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ്. 

    കൃത്യം നടന്ന് ആറര വര്‍ഷം പിന്നിട്ടതിനാല്‍ തെളിവ് ശേഖരണമാണ് പോലീസിന് മുന്നിലെ വെല്ലുവിളി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാമുകനുമായുള്ള സാമ്പത്തിക ഇടപാട് തീര്‍ക്കാന്‍ ഭര്‍ത്താവിനെ കൊന്നു പുഴയില്‍ തള്ളി; ഭാര്യയും കാമുകനും മകനും പിടിയിലായത് 6 വര്‍ഷത്തിന് ശേഷം Rating: 5 Reviewed By: UMRAS vision
    Scroll to Top