• Latest News

    Wednesday, October 31, 2018

    മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ചനിലയില്‍
    Wednesday, October 31, 2018
    10:37:00 AM

    കൊല്ലം: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പോലീസുകാരനായ സുജിത്ത് (27) ആണ് മരിച്ചത്. [www.malabarflash.com]

    ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചുവെന്നാണ് നിഗമനം. കൊല്ലം കടയ്ക്കലിലെ വീട്ടില്‍ നിന്നാണ് സുജിത്തിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

    ബുധനാഴ്ച രാവിലെയാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം എ.ആര്‍. ക്യാമ്പിലെ പോലീസുകാരനാണ് ഇദ്ദേഹം. കഴിഞ്ഞ രണ്ടുവര്‍ഷമായി മാത്യു ടി തോമസിന്റെ ഗണ്‍മാനായിരുന്നു.

    കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഇയാള്‍ വീട്ടിലെത്തിയത്. കിടപ്പുമുറിയില്‍ രണ്ട് കൈയിലെയും ഞരമ്പ് മുറിച്ചതിന് ശേഷമാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    കടയ്ക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുജിത്തിന്റെ വീട്ടിലെത്തിയിട്ടുണ്ട്. പരിശോധനകള്‍ നടന്നുവരികയാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ചനിലയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top