• Latest News

    Saturday, October 27, 2018

    മാങ്ങാട് വയലിൽ ഉത്സവാന്തരീക്ഷത്തിൽ നെൽകൃഷി വിളവെടുപ്പ്
    Saturday, October 27, 2018
    12:44:00 AM

    ഉദുമ: ഹരിത സഹകരണം പദ്ധതിയുടെ ഭാഗമായി സഹകരണ പ്രസ്ഥാനത്തിലൂടെ കേരളത്തിന്റെ കാർഷിക സംസ്കൃതി വീണ്ടെടുക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും മണ്ണും ജലവും ജൈവ വൈവിദ്ധ്യ ങ്ങളും സംരക്ഷിക്കുന്നതിനായി ഉദുമ വനിത സർവ്വീസ് സഹകരണ സംഘത്തിന്റെയും ഉദുമ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെയും ഉദുമ റിഹാബിലിറ്റേഷൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മാങ്ങാട് വയലിൽ പത്ത് ഏക്കർ തരിശ് പാടത്തിൽ ഇറക്കിയ നെൽകൃഷിയുടെ കൊയ്ത്ത് ഉൽസവത്തിന്റെ ഉൽഘാടനം ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ നിർവ്വഹിച്ചു.[www.malabarflash.com]

    മുൻ എം.എൽ.എ. കെ.വി.കുഞ്ഞിരാമൻ ആദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ്ഗ് അസി: രജിസ്ട്രാർ വി.ചന്ദ്രൻ, കുമാരൻ നായർ അരമങ്ങാനം , വി.ആർ. ഗംഗാധരൻ, കസ്തൂരി ബാലൻ, കൊട്ടൻ മാങ്ങാട് എന്നിവർ സംസാരിച്ചു. പി.ഗോപാലകൃഷ്ണൻ സ്വാഗതവും ബി.കൈരളി നന്ദിയും പറഞ്ഞു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മാങ്ങാട് വയലിൽ ഉത്സവാന്തരീക്ഷത്തിൽ നെൽകൃഷി വിളവെടുപ്പ് Rating: 5 Reviewed By: UMRAS vision
    Scroll to Top