• Latest News

    Saturday, October 27, 2018

    സെൽഫിക്കിടെ കൊക്കയിൽ വീണു; അമേരിക്കയിൽ മലയാളി ദന്പതികൾ മരിച്ചു
    Saturday, October 27, 2018
    10:55:00 PM

    ത​ല​ശേ​രി: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ട്ര​ക്കിംഗിനിടെ സെ​ല്‍​ഫി​യെ​ടു​ക്കു​ന്പോ​ൾ മലയാളി ദ​ന്പ​തി​ക​ൾ കൊ​ക്ക​യി​ൽ വീ​ണു മ​രി​ച്ചു. ക​തി​രൂ​ര്‍ ശ്രേ​യ​സ് ആശുപത്രി ഉ​ട​മ ഡോ. ​എം.​വി.വി​ശ്വ​നാ​ഥ​ന്‍-​ഡോ.സു​ഹാ​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബാ​വു​ക്കം വീ​ട്ടി​ല്‍ വി​ഷ്ണു (29) ഭാ​ര്യ മീ​നാ​ക്ഷി (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം​ യൂ​ണി​യ​ൻ ക്ല​ബി​നു സ​മീ​പ​ത്തെ രാ​മ​മൂ​ർ​ത്തി-​ചി​ത്ര ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മീ​നാ​ക്ഷി.[www.malabarflash.com]

    ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ 2.30-നാണ് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ദുരന്തവാർത്ത ബന്ധുക്കൾ അറിഞ്ഞത്. ചെ​ങ്ങ​ന്നൂ​രി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇ​രു​വ​രും ട്ര​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ മല​മു​ക​ളി​ല്‍ നി​ന്ന് സെ​ല്‍​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

    മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും ല​ഭി​ച്ച ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ല്‍ നി​ന്നാ​ണ് മ​രി​ച്ച​വ​ര്‍ ഇ​ന്ത്യ​ക്കാ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.​ സോ​ഫ്റ്റ്‌വെ​യ​ർ എ​ൻ​ജി​നി​യ​റാ​യ വി​ഷ്ണു ബു​ധ​നാ​ഴ്ച ഓ​ഫീ​സി​ലെ​ത്തി​യി​രു​ന്നി​ല്ല. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മ​ര​ണവി​വ​രം അറിഞ്ഞത്. വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ന്‍ ജി​ഷ്ണു ഓ​സ്ട്ര​ലി​യ​യി​ലെ മെ​ല്‍​ബ​ണി​ലാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സെൽഫിക്കിടെ കൊക്കയിൽ വീണു; അമേരിക്കയിൽ മലയാളി ദന്പതികൾ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top