Latest News

സൈക്കിളുമായി കുളത്തിൽ വീണ് ഏഴു വയസുകാരന്‍ മരിച്ചു

കോട്ടയം: സൈ​​ക്കി​​ൾ ച​​വി​​ട്ടു​​ന്ന​​തി​​നി​​ടെ കു​​ള​​ത്തി​​ലേ​​ക്കു വീ​​ണ് ഏ​​​ഴു വ​​​യ​​​സു​​​കാ​​​ര​​​ന്‍ മ​​​രി​​​ച്ചു. ക​​​ടു​​​ത്തു​​​രു​​​ത്തി എ​​​ഴു​​​മാ​​​ന്തു​​​രു​​​ത്ത് ചി​​​റ​​​യി​​​ല്‍ (വി​​​ന​​​യ സ​​​ദ​​​നം) ദേ​​​വ​​​രാ​​​ജി​​​ന്‍റെ മ​​​ക​​​ന്‍ അ​​​തു​​​ല്‍ ഡി. ​​​രാ​​​ജ് (മോ​​​നു) ആ​​​ണ് വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ കു​​​ള​​​ത്തി​​​ല്‍ വീ​​​ണു മ​​​രി​​​ച്ച​​​ത്.[www.malabarflash.com]
ക​​​ല്ല​​​റ ശാ​​​ര​​​ദാ വി​​​ലാ​​​സം യു​​​പി സ്‌​​​കൂ​​​ളി​​​ലെ ര​​​ണ്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ര്‍ഥി​​​യാ​​​ണ്.ഞായറാഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ഓ​​​ടെ അ​​​തു​​​ലി​​​നെ കാ​​​ണാ​​​താ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്ന് ബ​​​ന്ധു​​​ക്ക​​​ളും വീ​​​ട്ടു​​​കാ​​​രും ചേ​​​ര്‍ന്നു പ​​​ലേ​​​ട​​​ത്തും അ​​​ന്വേ​​​ഷി​​​ച്ചെ​​​ങ്കി​​​ലും വി​​വ​​ര​​മൊ​​ന്നും ല​​ഭി​​ച്ചി​​ല്ല.

സം​​​ശ​​​യ​​​ത്തെ​​ത്തു​​​ട​​​ര്‍ന്നു വീ​​​ടി​​​നു സ​​​മീ​​​പം അ​​​തു​​​ലി​​​ന്‍റെ മു​​​ത്ത​​​ച്ഛ​​ന്‍റെ ക​​​ട​​​യു​​​ടെ ​സ​​മീ​​പ​​ത്തു​​ള്ള കു​​​ള​​​ത്തി​​​ല്‍ നാ​​​ട്ടു​​​കാ​​​ര്‍ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് 5.30ഓ​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

കു​​​ള​​​ത്തി​​​ല്‍നി​​​ന്ന് അ​​​തു​​​ലി​​​ന്‍റെ സൈ​​​ക്കി​​​ളും ക​​​ണ്ടെ​​​ത്തി. സൈ​​​ക്കി​​​ള്‍ ച​​​വി​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ​​​‍ നി​​യ​​ന്ത്ര​​ണം വി​​ട്ടു കു​​ള​​ത്തി​​ലേ​​ക്കു വീ​​ണാ​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. ക​​​ടു​​​ത്തു​​​രു​​​ത്തി പോ​​​ലീ​​​സ് മേ​​​ല്‍ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു. അ​​​മ്മ: സൂ​​​ര്യ. സ​​​ഹോ​​​ദ​​​ര​​​ന്‍: അ​​​മ​​​ല്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.