• Latest News

    Tuesday, October 16, 2018

    ലോക ഭക്ഷ്യദിനത്തിൽ നാടൻ ഭക്ഷ്യ മേളയും ആദരവും
    Tuesday, October 16, 2018
    9:58:00 PM

    കൂട്ടക്കനി: ലോക ഭക്ഷ്യ ദിനാചരണത്തോടനുബന്ധിച്ച് സേവനരംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന ഗംഗൻ കുഞ്ഞിക്കണ്ണൻ കാഞ്ഞങ്ങാടിനെ കൂട്ടക്കനി സ്കുളിൽ ആദരിച്ചു.[www.malabarflash.com]

    വർഷങ്ങളായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അശരണർക്കും, ദൈന്യതയനുഭവിക്കും ഗംഗൻ നൽകിവരുന്ന സഹായം മറ്റെങ്ങും കാണാത്ത മനുഷ്യസ്നേഹമാതൃകയാണ്. അദ്ദേഹത്തിന്റെ ജീവിതകഥ കുട്ടികളെ കണ്ണീരണിയിക്കുന്നതായിരുന്നു.

    ചടങ്ങിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഗംഗനെ ആദരിച്ചു. സൈജു മാസ്റ്റർ അദ്ദേഹവുമായി അഭിമുഖം നടത്തി. സേവന പ്രവർത്തനങ്ങൾക്ക് പിൻതുണയായി സ്കൂൾ സ്വരൂപിച്ച തുക ഹെഡ്മാസ്റ്റർ ഇ.വി.പ്രകാശൻ ഗംഗന് കൈമാറി. കുട്ടികൾ നൂറിലധികം നാടൻ വിഭവങ്ങൾ വീട്ടിൽ നിന്ന് കൊണ്ട് വന്ന് പ്രദർശിപ്പിച്ചു. 

    രാജേഷ് കൂട്ടക്കനി ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ചടങ്ങിൽ ബിന്ദു: കെ.എ. അധ്യക്ഷയായി ഫൽഗുൻ ,ഷൈലജ, സൗമിനി, ഷൈജിത്ത്, സുധ, സുരേഷ് എന്നിവർ നേതൃത്വം നൽകി
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോക ഭക്ഷ്യദിനത്തിൽ നാടൻ ഭക്ഷ്യ മേളയും ആദരവും Rating: 5 Reviewed By: UMRAS vision
    Scroll to Top