• Latest News

    Monday, October 1, 2018

    1.2 കോ​ടി രൂ​പ​യും ഒ​ന്ന​ര കി​ലോ​ സ്വ​ര്‍​ണ​വു​മാ​യി ര​ണ്ടു​പേ​ര്‍ പിടിയിൽ‌
    Monday, October 1, 2018
    2:55:00 AM

    കാസര്‍കോട്: വ​​​ന്‍ കു​​​ഴ​​​ല്‍​പ്പ​​​ണ-​​​സ്വ​​​ര്‍​ണ​​​വേ​​​ട്ട. 1.2 കോ​​​ടി രൂ​​​പ​​​യും ഒ​​​ന്ന​​​ര കി​​​ലോ സ്വ​​​ര്‍​ണ​​​വു​​​മാ​​​യി ര​​​ണ്ടു​​​പേ​​​രെ സെ​​​ന്‍​ട്ര​​​ല്‍ ക​​​സ്റ്റം​​​സ് സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു. കാസര്‍കോട് ത​​​ള​​​ങ്ക​​​ര സ്വ​​​ദേ​​​ശി ബ​​​ഷീ​​​ര്‍ കു​​​ന്നി​​​ല്‍ (68), മ​​​ഹാ​​​രാ​​​ഷ്‌​​ട്ര സാം​​​ഗ്‌​​​ളി സ്വ​​​ദേ​​​ശി രാ​​​മ​​​ച​​​ന്ദ്ര പാ​​​ട്ടീ​​​ല്‍(27) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.[www.malabarflash.com]

    സെ​​​ന്‍​ട്ര​​​ല്‍ ക​​​സ്റ്റം​​​സ് ഡി​​​വി​​​ഷ​​​ന്‍ സൂ​​​പ്ര​​​ണ്ടി​​​നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യാ​​​യി ജി​​​ല്ല​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

    ഞായറാഴ്ച ഉ​​​ച്ച​​​യ്ക്കു കാ​​​റി​​​ല്‍ മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍​നി​​ന്നു കാസര്‍കോട്ടേക്ക്‌ വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു രാ​​​മ​​​ച​​​ന്ദ്ര പി​​​ടി​​​യി​​​ലാ​​​യ​​​ത്. മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തു​ കാ​​​ര്‍ ത​​​ട​​​ഞ്ഞു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു സീ​​​റ്റി​​​ന്‍റെ അ​​​ടി​​​യി​​​ലാ​​​യി നി​​​ർ​​​മി​​​ച്ച ര​​​ഹ​​​സ്യ​​​അ​​​റ​​​യി​​​ല്‍ പ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 500 ന്‍റെ​​​യും 2000 ത്തി​​​ന്‍റെ​​​യും നോ​​​ട്ടു​​​ക​​​ളാ​​​ണു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. രാ​​​മ​​​ച​​​ന്ദ്ര‍​യെ ചോ​​​ദ്യം​​​ചെ​​​യ്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണു ബ​​​ഷീ​​​റി​​​ന്‍റെ വീ​​​ട്ടി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.

    ഇ​​​വി​​​ടെ​​​നി​​​ന്ന് ഒ​​​ന്ന​​​ര​​​കി​​​ലോ തൂ​​​ക്കം വ​​​രു​​​ന്ന സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ദു​​​ബാ​​​യി​​​ല്‍​നി​​​ന്നു ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രു​​​ന്ന സ്വ​​​ര്‍​ണം ഉ​​​രു​​​ക്കി ഉ​​​രു​​​പ്പ​​​ടി​​​യാ​​​ക്കു​​​ന്ന ഏ​​​ജ​​​ന്‍റാ​​​ണ് രാ​​​മ​​​ച​​​ന്ദ്ര പാ​​​ട്ടീ​​​ലെ​​ന്നു ക​​​സ്റ്റം​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. മം​​​ഗ​​​ളൂ​​​രു​​​വി​​​ലും ഇ​​​വ​​​ര്‍​ക്ക് ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ണ്ടെ​​ന്നു സൂ​​​ച​​​ന ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 

    ക​​​സ്റ്റം​​​സ് കാസര്‍കോട് എ​​​ക്‌​​​സൈ​​​സ് സൂ​​​പ്ര​​​ണ്ട് പി.​​​പി.​​​രാ​​​ജീ​​​വ്, ക​​​ണ്ണൂ​​​ര്‍ ഡി​​​വി​​​ഷ​​​ണ​​​ല്‍ സൂ​​​പ്ര​​​ണ്ട് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍, എ​​​ക്‌​​​സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രാ​​​യ ദേ​​​വേ​​​ന്ദ്ര ശെ​​​ഖാ​​​വ​​​ത്ത്, രോ​​​ഹി​​​ത് ശ​​​ര്‍​മ, കെ.​​​വി.​​​ആ​​​ര്‍. പ്ര​​​മോ​​​ദ്, സി.​​​വി.​​​ശ​​​ശി​​​ധ​​​ര​​​ന്‍, കെ.​​​ആ​​​ന​​​ന്ദ​​​ന്‍, കെ.​​​വി.​​​സ​​​ജി​​​ത്ത് കു​​​മാ​​​ര്‍, വി​​​ശ്വ​​​നാ​​​ഥ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 1.2 കോ​ടി രൂ​പ​യും ഒ​ന്ന​ര കി​ലോ​ സ്വ​ര്‍​ണ​വു​മാ​യി ര​ണ്ടു​പേ​ര്‍ പിടിയിൽ‌ Rating: 5 Reviewed By: UMRAS vision
    Scroll to Top