• Latest News

    Wednesday, October 31, 2018

    കാസര്‍കോട് കറന്തക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
    Wednesday, October 31, 2018
    11:51:00 PM

    കാസര്‍കോട്: കാസര്‍കോട് കറന്തക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദ്- ബീവി ദമ്പതികളുടെ മകന്‍ മുജീബ് റഹ്മാന്‍ (42) ആണ് മരിച്ചത്.[www.malabarflash.com]

    കാസര്‍കോട് പുതിയ ബസ്റ്റാന്റിഡിന് സമീപത്തെ ബിഗ്ഗ് ബസാര്‍ ഷോപ്പിംഗ് മാളില്‍ ഫാന്‍സി കടയുടെ ഉടമായാണ് മരിച്ച മുജീബ്.
    ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. യുവാവിനെ ഇടിച്ചിട്ട ലോറിനിര്‍ത്താതെ പോയി. മംഗ്ലൂരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. 

    യുവാവിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഹെല്‍മെറ്റ് പൊട്ടിയിരുന്നു. യുവാവും സ്‌ക്കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു.

    ഭാര്യ: ഫൗസിയ. മക്കള്: മുഫീദ്, മുര്ഷിദ്, ഫാത്വിമ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാസര്‍കോട് കറന്തക്കാട് ദേശീയപാതയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top