Latest News

എൻ വൈ എൽ ഫ്ലാഗ് മാർച്ച് : ഐ. എം.സി.സി നേതാവിനെ തഴഞ്ഞത് വിവാദമാകുന്നു

കാസറകോട്: എൻ വൈ എൽ സംസ്ഥാന കമ്മിറ്റി കാസറകോട് വെച്ച് നടത്തിയ ഫ്ലാഗ് മാർച്ചിന്റെ സമാപനസമ്മേളനത്തിൽ ഐ എം സി സി നേതാവിനെ തഴഞ്ഞത് വിവാദമാകുന്നു .[www.malabarflash.com]

 ഐഎം സി സി - ജിസിസി പ്രതിനിധിയായി എക്ക്സിക്യൂട്ടീവ് മെമ്പർ ഷൗക്കത്ത് പൂച്ചക്കാടിനെ പങ്കെടുപ്പിക്കാൻ ഐ എം സി സി - ജി. സി. സി കമ്മിറ്റി തീരുമാനിക്കുകയും, വിവരം എൻ വൈ എൽ സംസ്ഥാന പ്രസിഡണ്ടിനേയും പ്രോഗ്രാം കമ്മിറ്റി കൺവീനറേയും അറിയിച്ചിരുന്നു. 
തുടർന്ന് പ്രസിഡണ്ട് പരിപാടിയിൽ സംബന്ധിക്കണമെന്ന് ഷൗക്കത്തിനെ അറിയിച്ചിരുന്നു . 

എന്നാൽ പ്രസ്തുത പരിപാടിയിൽ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുകയോ സ്വാഗതം പറയുകയോ ചെയ്തില്ല . പരിപാടി അവസാനിച്ചതോടെ സംഭവം ചർച്ചയാവുകയും ചിലർ ചോദ്യം ചെയ്തതോടു കൂടി വാക്ക് തർക്കത്തിലേക്ക് എത്തുകയും , തദവസരത്തിൽ സംസ്ഥാന ഭാരവാഹികൾ ഇടപെടുകയുമായിരുന്നു. 

പരിപാടിയിൽ ഷൗക്കത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്ന ലിസ്റ്റ് പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറിയിരുന്നതായും അവർ പറഞ്ഞു . എന്നാൽ വിഭാഗീയ പ്രവർത്തനത്തിന്റെ ഫലമായി ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങി ജില്ലാ ജനറൽ സെക്രട്ടറിയായ പ്രോഗ്രാം കമ്മിറ്റി കൺവീനർ ഐഎം സി സി പ്രതിനിധിയെ വെട്ടിമാറ്റുകയായിരുന്നു. 

തുടർന്ന് പ്രശ്നം ചർച്ച ചെയ്യുന്നതിന് സംസ്ഥാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രോഗ്രാം കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ഐ എം സി സി നേതാവിനെ തഴഞ്ഞതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ വ്യക്തമായ മറുപടി നൽകാൻ ജില്ലാ ഭാരവാഹികൾക്കോ പ്രോഗ്രാം കമ്മിറ്റിക്കോ സാധിച്ചില്ല. 

ഇതോട്‌ കൂടി മേലിൽ ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിയിൽ വെച്ച് പൊറുപ്പിക്കില്ലെന്ന് സംസ്ഥാന നേതൃത്വം താക്കീത് ചെയ്തതായാണ് അറിയുന്നത് . ഇതോടെ പ്രശ്നം പാർട്ടി പ്രവർത്തകർക്കിടയിലും ചർച്ചയായിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.