Latest News

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ കേസ്​ തുടരണമോ എന്ന്​ ഹൈകോടതി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ കേസ്​ തുടരണമോ എന്ന്​ ഹൈകോടതി. മഞ്ചേശ്വരത്ത്​ കള്ളവോട്ട്​ നേടിയാണ്​ പി.ബി അബ്​ദുൾ റസാഖ്​ ജയിച്ചതെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രനാണ്​ കേസ്​ നൽകിയത്​. [www.malabarflash.com]

അബ്ദുൾ റസാഖ് മരിച്ച സാഹചര്യതിൽ കേസ് തുടരാൻ താല്പര്യം ഉണ്ടോ എന്ന്​ കോടതി സുരേന്ദ്രനോട്‌ ചോദിച്ചു. തീരുമാനം രണ്ടു ദിവസത്തിനകം അറിയിക്കാം എന്നു സുരേന്ദ്രൻ കോടതിയെ അറിയിച്ചു.

തുടർന്ന്​ അബ്ദുൾ റസാഖ് മരിച്ചത് സംബന്ധിച്ച മെമ്മോ ഫയൽ ചെയ്യാൻ ഹൈകോടതി റസാഖി​​െൻറ അഭിഭാഷകന് നിർദേശം നൽകി. കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.