• Latest News

    Tuesday, October 16, 2018

    സൗദി എയർഫോഴ്‌സ് വിമാനം തകർന്നുവീണ് വൈമാനികർ മരിച്ചു
    Tuesday, October 16, 2018
    10:24:00 PM

    റിയാദ്: സൗദി പ്രതിരോധ സേനയിലെ എയര്‍ഫോഴ്സ് വിഭാഗത്തിന്റെ സൈനിക വിമാനം തകര്‍ന്നു വീണു വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചു.[www.malabarflash.com]

    രാജ്യത്തിന്റെ വടക്കു പടിഞ്ഞാര്‍ ഭാഗത്ത് തിങ്കളാഴ്ച ഉച്ചക്കാണ് അപകടം. ബ്രിട്ടന്‍ നിര്‍മ്മിത ഹാവ്ക് ഇനത്തില്‍ പെട്ട വിമാനമാണ് അപാകത്തില്‍ പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരണപ്പെട്ടതായി സൗദി പ്രതിരോധസേന അറിയിച്ചുവെങ്കിലും എത്ര പേരാണ് ഇതില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. 

    വിമാന തകര്‍ച്ചയുടെ കാരണവും അവ്യക്തമാണ്. അന്വേഷണം ആരംഭിച്ചതായി സൗദി പ്രതിരോധ സേന അറിയിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സൗദി എയർഫോഴ്‌സ് വിമാനം തകർന്നുവീണ് വൈമാനികർ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top