• Latest News

    Wednesday, October 3, 2018

    പ്ര​​​​ശ​​​​സ്ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും നി​​​​ർ​​​​മാ​​​​താ​​​​വും തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്തു​​​​മാ​​​​യ തമ്പി ക​​​​ണ്ണ​​​​ന്താ​​​​നം അ​​​ന്ത​​​രി​​​ച്ചു
    Wednesday, October 3, 2018
    3:43:00 AM

    കൊ​​​​ച്ചി: പ്ര​​​​ശ​​​​സ്ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും നി​​​​ർ​​​​മാ​​​​താ​​​​വും തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്തു​​​​മാ​​​​യ തമ്പി ക​​​​ണ്ണ​​​​ന്താ​​​​നം (65) അ​​​ന്ത​​​രി​​​ച്ചു. ചെവ്വാഴ്ച  ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​ന് കൊ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.[www.malabarflash.com] 

    ക​​​​ര​​​​ൾ, വൃ​​​​ക്ക സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ത്തെ​​​ത്തു​​​ട​​​​ർ​​​​ന്ന് 22നാ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. അ​​​​ണു​​​​ബാ​​​​ധ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ച​​​​തെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

    മൃ​​​ത​​​ദേ​​​ഹം ബുധനാഴ്ച  വൈ​​​​കു​​​​ന്നേ​​​​രം മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​​​റു​​​​വ​​​​രെ എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍​ഹാ​​​​ളി​​​​ൽ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് വ​​​​യ്ക്കും. തു​​​​ട​​​​ർ​​​​ന്ന് കൊ​​​​ച്ചി​​​​യി​​​​ലെ ഫൈ​​​​ൻ​​​​ആ​​​​ർ​​​​ട്സ് ഹാ​​​​ളി​​​​നു ​സ​​​​മീ​​​​പ​​​​മു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഫ്ളാ​​​​റ്റി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​കും. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് മൃ​​​ത​​​ദേ​​​ഹം കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ഇ​​​ട​​​ക്കു​​​ന്ന​​​ത്തു​​​ള്ള വ​​​സ​​​തി​​​യി​​​ൽ എ​​​ത്തി​​​ക്കും. പാ​​​റ​​​ത്തോ​​​ട് ഗ്രേ​​​സി മെ​​​മ്മോ​​​റി​​​യ​​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പ​​​ള്ളി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കും. ഭാ​​​​ര്യ: കു​​​​ഞ്ഞു​​​​മോ​​​​ൾ, മ​​​​ക്ക​​​​ൾ: ഐ​​​​ശ്വ​​​​ര്യ, എ​​​​യ്ഞ്ച​​​​ൽ.

    കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ക​​​​ണ്ണ​​​​ന്താ​​​​ന​​​​ത്ത് ബേ​​​​ബി​​​​യു​​​​ടേ​​​​യും ത​​​​ങ്ക​​​​മ്മ​​​​യു​​​​ടേ​​​​യും ആ​​​​റാ​​​​മ​​​​ത്തെ മ​​​ക​​​നാ​​​​യി 1953 ഡി​​​​സം​​​​ബ​​​​ർ 11നാ​​​​ണ് ത​​​​ന്പി ക​​​​ണ്ണ​​​​ന്താ​​​​നം ജ​​​​നി​​​​ച്ച​​​​ത്. സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ള്‍: ലീ​​​​​ലാ​​​​​മ്മ കു​​​​​രു​​​​​ടാ​​​​​മ​​​​​ണ്ണി​​​​​ല്‍ (റാ​​​​​ന്നി), വ​​​​​ത്സ​​​​​മ്മ പീ​​​​​ടി​​​​​ക​​​​​ക്ക​​​​​ല്‍ (കാ​​​​​നം), മോ​​​​​ളി​​​​​യ​​​​​മ്മ അ​​​​​റ​​​​​യ്ക്ക​​​​​മ​​​​​ണ്ണി​​​​​ല്‍ ( അ​​​​​ത്തി​​​​​ക്ക​​​​​യം), തോ​​​​​മ​​​​​സു​​​​​കു​​​​​ട്ടി തോ​​​​​മ​​​​​സ്, എ​​​​​ല്‍സ​​​​​മ്മ പ​​​​​ണി​​​​​ക്ക​​​​​ത്ത​​​​​റ​​​​​യി​​​​​ല്‍ (കൂ​​​​​ട്ടി​​​​​ക്ക​​​​​ല്‍), സ​​​​​ക്ക​​​​​റി​​​​​യ തോ​​​​​മ​​​​​സ്, പ​​​​​രേ​​​​​ത​​​​​യാ​​​​​യ രാ​​​​​ജ​​​​​മ്മ ക​​​​​രു​​​​​ത്താ​​​​​ന​​​​​ത്ത് (കാ​​​​​ര​​​​​യ്ക്കാ​​​​​ട്, ചെ​​​​​ങ്ങ​​​​​ന്നൂ​​​​​ര്‍). കോ​​​​ട്ട​​​​യം എം ​​​ഡി സെ​​​​മി​​​​നാ​​​​രി ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ലും കാഞ്ഞിരപ്പള്ളി സെ​​​​ന്‍റ് ഡൊ​​​​മി​​​​നി​​​​ക് കോ​​​​ള​​​​ജി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു വി​​​​ദ്യാ​​​​ഭ്യാ​​​​സം.

    സം​​​​വി​​​​ധാ​​​​യ​​​​ക​​​​രാ​​​​യ ശ​​​​ശി​​​​കു​​​​മാ​​​​റി​​​​ന്‍റേ​​​​യും ജോ​​​​ഷി​​​​യു​​​​ടേ​​​യും സ​​​​ഹാ​​​​യി​​​​യാ​​​​യാ​​​​ണു ച​​​​ല​​​​ച്ചി​​​​ത്ര രം​​​​ഗ​​​​ത്ത് എ​​​​ത്തു​​​​ന്ന​​​​ത്. 1983ൽ "താ​​​​വ​​​​ളം’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ സ്വ​​​​ത​​​​ന്ത്ര സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യി. 1986ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ ചി​​​​ത്രം "രാ​​​​ജാ​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ ’ ആ​​​​ണ് ത​​​​ന്പി​​​​യെ പ്ര​​​​ശ​​​​സ്ത​​​​നാ​​​​ക്കി​​​​യ​​​​ത്. ചി​​​​ത്രം നി​​​​ർ​​​​മി​​​​ച്ച​​​​തും ത​​​​ന്പി​​​​ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു.2001​​​​ൽ ത​​​​ന്പി സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത "ഒ​​​​ന്നാ​​​​മ​​​​നി’​​​​ലൂ​​​​ടെ​​​​യാ​​​​ണ് മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​ന്‍റെ മ​​​​ക​​​​ൻ പ്ര​​​​ണ​​​​വും അ​​​​ഭി​​​​ന​​​​യ രം​​​​ഗ​​​​ത്തേ​​​​ക്കെ​​​​ത്തി​​​​യ​​​​ത്. 

    80 - 90 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി ഹി​​​​റ്റ് സി​​​​നി​​​​മ​​​​ക​​​​ൾ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തു. രാ​​​​ജാ​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ, വ​​​​ഴി​​​​യോ​​​​ര​​​​ക്കാ​​​​ഴ്ച​​​​ക​​​​ൾ, ഭൂ​​​​മി​​​​യി​​​​ലെ രാ​​​​ജാ​​​​ക്ക​​​ൻ​​​മാ​​​​ർ, ഇ​​​​ന്ദ്ര​​​​ജാ​​​​ലം, നാ​​​​ടോ​​​​ടി, ചു​​​​ക്കാ​​​​ൻ, മാ​​​​ന്ത്രി​​​​കം, തു​​​​ട​​​​ങ്ങി പ​​​​തി​​​​നാ​​​​റ് സി​​​​നി​​​​മ​​​​ക​​​​ൾ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. അ​​​​ഞ്ച് സി​​​​നി​​​​മ​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു. മൂ​​​​ന്ന് സി​​​​നി​​​​മ​​​​ക​​​​ൾ​​​​ക്ക് ക​​​​ഥ​​​​യും തി​​​​ര​​​​ക്ക​​​​ഥ​​​​യും എ​​​​ഴു​​​​തി. 2002ൽ "​​​​ലൈ​​​​ഫ് ഓ​​​​ണ്‍ ദി ​​​​എ​​​​ഡ്ജ് ഓ​​​​ഫ് ഡെ​​​​ത്ത്' എ​​​​ന്ന ഹി​​​​ന്ദി സി​​​​നി​​​​മ​​​​യും സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തു. 2007ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഒ​​​​ളി​​​​വ​​​​ർ ട്വി​​​​സ്റ്റ് എ​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ൽ ത​​​​ന്പി ക​​​​ണ്ണ​​​​ന്താ​​​​നം അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. 2004​ൽ ​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ "ഫ്രീ​​​​ഡം' ആ​​​​ണ് അ​​​​വ​​​​സാ​​​​ന ചി​​​​ത്രം. 2004 നു ​​​​ശേ​​​​ഷം സി​​​​നി​​​​മ​​​​യി​​​​ൽ സ​​​​ജീ​​​​വ​​​​മ​​​​ല്ലാ​​​​യി​​​​രു​​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്ര​​​​ശ​​​​സ്ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും നി​​​​ർ​​​​മാ​​​​താ​​​​വും തി​​​​ര​​​​ക്ക​​​​ഥാ​​​​കൃ​​​​ത്തു​​​​മാ​​​​യ തമ്പി ക​​​​ണ്ണ​​​​ന്താ​​​​നം അ​​​ന്ത​​​രി​​​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top