• Latest News

    Friday, October 5, 2018

    കണ്ണൂർ വിമാനത്താവളത്തിന്​ ഡി.​ജി.​സി.​എ അനുമതി
    Friday, October 5, 2018
    1:32:00 AM

    ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ ​​വ്യോ​മ​യാ​ന ഭൂ​പ​ട​ത്തി​ൽ കേ​ര​ള​ത്തി​​ന്റെ ​ നാ​ലാ​മ​ത്തെ വി​മാ​ന​ത്താ​വ​ള​മാ​യി ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​നു​മ​തി ന​ൽ​കി. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള എ​യ​റോ​ഡ്രാം ലൈ​സ​ൻ​സ്​ ബു​ധ​നാ​ഴ്​​ച അ​നു​വ​ദി​ച്ച​താ​യി ഡി.​ജി.​സി.​എ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചു.[www.malabarflash.com]

    ഇ​തോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​കാ​ര്യാ​വ​ശ്യ​ത്തി​ന്​ വി​മാ​ന​മി​റ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​നു​മ​തി പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യി കി​യാ​ൽ മാ​നേ​ജി​ങ്​​ ഡ​യ​റ​ക്​​ട​ർ തു​ള​സീ​ദാ​സ്​ പ​റ​ഞ്ഞു. ഏ​തു​ സ​മ​യ​വും വി​മാ​ന​സ​ർ​വി​സ്​ തു​ട​ങ്ങാ​വു​ന്ന​നി​ല​യി​ൽ സ​ജ്ജ​മാ​ണ്​ ക​ണ്ണൂ​ർ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    എ​ന്നാ​ൽ, വാ​ണി​ ജ്യാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള വി​മാ​ന​സ​ർ​വി​സ്​ ഡി​സം​ബ​ർ ആ​റി​ന്​ ​ശേ​ഷ​മേ തീ​രു​മാ​ന​മാ​വു​ക​യു​ള്ളൂവെ​ന്ന്​ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂർ വിമാനത്താവളത്തിന്​ ഡി.​ജി.​സി.​എ അനുമതി Rating: 5 Reviewed By: UMRAS vision
    Scroll to Top