• Latest News

    Wednesday, October 3, 2018

    പീ​ഡനപരാതി: സിപിഎം നേതാവ് അറസ്റ്റിൽ
    Wednesday, October 3, 2018
    4:11:00 AM

    മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: പി.​​​കെ. ശ​​​ശി എം​​​എ​​​ൽ​​​എ​​​ക്കെ​​​തി​​​രാ​​​യ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ പ​​​രാ​​​തി സി​​​പി​​​എ​​​മ്മി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പാ​​​ർ​​​ട്ടി​​​യി​​​ൽ വീ​​​ണ്ടും പീ​​​ഡ​​​ന വി​​​വാ​​​ദം. യു​​​വ​​​തി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ സി​​​പി​​​എം നേ​​​താ​​​വി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.[www.malabarflash.com]

    മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് കൊ​​​ട​​​ക്കാ​​​ട് മാ​​​ട്ടാ​​​യി വീ​​​ട്ടി​​​ൽ വി​​​ജീ​​​ഷ് (28) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. സി​​​പി​​​എം ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​​​റി​​​യും ഡി​​​വൈ​​​എ​​​ഫ്ഐ കോ​​​ട്ടോ​​​പ്പാ​​​ടം മേ​​​ഖ​​​ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ്. ചൊവ്വാഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് നാ​​​ട്ടു​​​ക​​​ൽ പോ​​​ലീ​​​സ് വി​​​ജീ​​​ഷി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

    പീ​​ഡി​​പ്പി​​ച്ച​​താ​​യി കോ​​​ട്ടോ​​​പ്പാ​​​ടം സ്വ​​​ദേ​​​ശി​​​യാ​​​യ സ്ത്രീ ​​​ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​റ​​​സ്റ്റ്. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഇ​​​വ​​​ർ ത​​​മ്മി​​​ൽ പ​​​രി​​​ച​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ടു​​​ണ്ടാ​​​യ അ​​​സ്വാ​​​ര​​​സ്യ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് വി​​​ജീ​​​ഷ് ഇ​​​വ​​​രു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് യു​​​വ​​​തി പ​​​രാ​​​തി ന​​​ല്കി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

    പ്ര​​​തി​​​യെ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് അ​​​റ​​​സ്റ്റ് വി​​​വ​​​രം പോ​​​ലീ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. ഇ​​​തോ​​​ടെ മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് മേ​​​ഖ​​​ല​​​യി​​​ൽ സി​​​പി​​​എ​​​മ്മി​​​ന​​​ക​​​ത്തു​​​ണ്ടാ​​​യ പീ​​​ഡ​​​ന​​​പ​​​രാ​​​തി​​​ക​​​ൾ പാ​​​ർ​​​ട്ടി​​​യെ നാ​​​ണ​​​ക്കേ​​​ടി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ടു​​​ക​​​യാ​​​ണ്. 

    പി.​​​കെ. ശ​​​ശി​​​ക്കെ​​​തി​​​രെ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പാ​​​ർ​​​ട്ടി അ​​​ന്വേ​​​ഷ​​​ണ​​​ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് പാ​​​ർ​​​ട്ടി​​​യെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി സി​​​പി​​​എം ബ്രാ​​​ഞ്ച് സെ​​​ക്ര​​​ട്ട​റി​​ക്കെ​​തി​​രേ യു​​വ​​തി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തും അ​​​റ​​​സ്റ്റ് ഉ​​ണ്ടാ​​യ​​തും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പീ​ഡനപരാതി: സിപിഎം നേതാവ് അറസ്റ്റിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top