• Latest News

    Tuesday, October 2, 2018

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള​ത്: സി.​എം.​ഇ​ബ്രാ​ഹിം
    Tuesday, October 2, 2018
    1:04:00 PM

    മ​ട്ട​ന്നൂ​ർ: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ള​മാ​ണ് ക​ണ്ണൂ​രി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നു ത​യ​റാ​യി​രി​ക്കു​ന്ന​തെ​ന്ന് മു​ൻ കേ​ന്ദ്ര​വ്യോ​മ​യാ​ന മ​ന്ത്രി​യും വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക്ക് മു​ൻ​കൈ​യെ​ടു​ക്കു​ക​യും ചെ​യ്ത സി.​എം. ഇ​ബ്രാ​ഹിം.[www.malabarflash.com] 

    വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​യാ​ളെ​ന്ന നി​ല​യി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്. ലോ​ക​ത്തെ ഏ​ത് വി​മാ​ന​ത്താ​വ​ള​ത്തോ​ടും കി​ട​പി​ടി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളാ​ണ് ക​ണ്ണൂ​രി​ലു​ള്ള​ത്.

    മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഇ.​കെ. നാ​യ​നാ​ർ ഉ​ൾ​െ പ്പ​ടെ​യു​ള്ള​വ​രു​ടെ നി​ർ​ലോ​ഭ​മാ​യ സ​ഹ​ക​ര​ണ​മാ​ണ് പ​ദ്ധ​തി​ക്ക് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1996ൽ ​ദേ​വ​ഗൗ​ഡ മ​ന്ത്രി​സ​ഭ​യി​ൽ വ്യോ​മ​യാ​ന മ​ന്ത്രി​യാ​യി​രു​ന്ന സി.​എം. ഇ​ബ്രാ​ഹി​മാ​ണ് മൂ​ർ​ഖ​ൻ​പ​റ​മ്പി​ൽ വി​മാ​ന​ത്താ​വ​ളം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വീ​സ് സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങാ​ൻ ര​ണ്ടു വി​മാ​ന​ക്ക​മ്പ​നി​ക​ൾ താ​ത്പ​ര്യ​മ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള റോ​ഡ് വി​ക​സ​നം കൂ​ടി വേ​ഗ​ത്തി​ലാ​ക്ക​ണം. ഇ​തി​നു ഭൂ​വു​ട​മ​ക​ളും സ​ഹ​ക​രി​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഹോ​ട്ട​ൽ സൗ​ക​ര്യ​മു​ൾ​പ്പ​ടെ​യു​ള്ള വി​ക​സ​നം മ​ട്ട​ന്നൂ​രി​ൽ വേ​ണ​മെ​ന്നും സി.​എം. ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.

    തിങ്കളാഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ലെ ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ലെ​ത്തി​യ ഇ​ബ്രാ​ഹി​മി​നെ കി​യാ​ൽ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​പി.​ജോ​സ്, അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ മാ​നേ​ജ​ർ ടി. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

    ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗും പ്ര​ദേ​ശ​വും സ​ന്ദ​ർ​ശി​ച്ച ശേ​ഷം കി​യാ​ൽ അ​ധി​കൃ​ത​രു​മാ​യി പ്ര​വൃ​ത്തി​യെ​ക്കു​റി​ച്ചു വി​ല​യി​രു​ത്തി​യ ശേ​ഷം സി.​എം. ഇ​ബ്രാ​ഹിം ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങി. പി.​പി. ഹി​ദാ​യ​ത്തു​ള്ള​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള​ത്: സി.​എം.​ഇ​ബ്രാ​ഹിം Rating: 5 Reviewed By: UMRAS vision
    Scroll to Top