Latest News

ബൈത്തുറഹ്മ ഫ്‌ളാറ്റ് പദ്ധതിയുമായി ചെമ്മനാട് സി.എച്ച് സെന്റര്‍

ചെമ്മനാട്: പാവപ്പെട്ട ഭവന രഹിതര്‍ക്ക് പാര്‍പ്പിടങ്ങള്‍ ഒരുക്കുക എന്നലക്ഷ്യത്തോടെ ബൈത്തുറഹ്മ ഫ്‌ളാറ്റ് പദ്ധതിക്ക് ചെമ്മനാട് സി.എച്ച്. സെന്റര്‍ തുടക്കം കുറിച്ചു.[www.malabarflash.com]

ചെമ്മനാട് പാലിച്ചിയടുക്കത്തെ യു.എം.അഹമ്മദലി സൗജന്യമായി നല്‍കിയ 30 സെന്റ് സ്ഥലത്താണ് 16 വീടുകളുള്ള ബഹുനില ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുന്നത്.
ആദ്യ ഘട്ടമായി നാല് വീടുകള്‍ നിര്‍മ്മിക്കും. ഇതിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ അവസാനവരാം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
ഇതുമായി ബന്ധപ്പെട്ട് പൊതുയോഗം അടക്കമുള്ള പരിപാടികള്‍ ആസൂത്രം ചെയ്യുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
സി.എച്ച്.സെന്റര്‍ പ്രസിഡണ്ട് സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു. ഖാദര്‍ കുന്നില്‍, പി.എം.അബ്ദുല്ല, സി.എം. മുസ്തഫ, എ.ബി. മുനീര്‍, എന്‍.എ. ബദറുല്‍ മുനീര്‍, എ.എ. താജുദ്ദീന്‍, സി.ടി.അബ്ദുല്‍ ഖാദര്‍, ബി.എച്ച്.അബൂബക്കര്‍ സിദ്ദീഖ്, സി.എച്ച്. സാജു, നൗഷാദ് ആലിച്ചേരി, കെ.അബ്ദുല്‍ റസാഖ്, കെ. മുഹമ്മദ്കുഞ്ഞി, ഹമീദ് സീസണ്‍, അസ്ലം മച്ചിനടുക്കം, ഹമീദ് പാലിച്ചിയടുക്കം, സി.പി. ഉബൈദ്, മുഹമ്മദലി മുണ്ടാങ്കുലം, എം.എ.സിദ്ദീഖ്, എസ്.എ.സഹീദ്, കെ.ടി. നിയാസ്, കെ.ടി. ഷാമില്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: സി.ടി.അഹമ്മദലി (ചെയര്‍.), എ.ബി. മുനീര്‍ (വര്‍ക്കിംഗ് ചെയര്‍.), യു.എം.അഹമ്മദലി, ഖാദര്‍ കുന്നില്‍ (വൈസ് ചെയര്‍.), പി.എം.അബ്ദുല്ല (ജന. കണ്‍.), കെ.ടി. ഷാമില്‍ (വര്‍ക്കിംഗ് കണ്‍.), സി.ടി.അബ്ദുല്‍ ഖാദര്‍ (ട്രഷ.), കെ.ടി.എം. ജമീല്‍, സി.എ. അസീസ്, എ.ബി. മാഹിന്‍, സി.എം.ഹനീഫ, ഷാഫി പെര്‍വാഡ്, സി.കെ.അബ്ദുല്‍ ഖാദര്‍, മുഹമ്മദലി മുണ്ടാങ്കുലം, സൈഫുദ്ദീന്‍ പാലോത്ത് (മെമ്പര്‍മാര്‍). വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.