Latest News

ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് അസോസിയേഷന്‍ ദുബൈ ചാപ്റ്റര്‍ ചെയര്‍മാന്‍ പദവിയില്‍ കാസര്‍കോട് സ്വദേശി

ദുബൈ: കാസറകോട് ബങ്കര സ്വദേശി സി എ മഹമൂദിന്റെ പ്രവര്‍ത്തന മികവിന് അംഗീകാരമായി തേടിയെത്തിയിരിക്കുന്ന പുതിയ പദവി ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് മേഖലയില്‍ വഴിത്തിരിവ് സൃഷ്ടിക്കുകയാണ്.[www.malabarflash.com] 

ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട് ഓഫ് ഇന്ത്യാ ദുബൈ ചാപ്റ്ററിന്റെ ചെയര്‍മാനായി സി. എ മഹമൂദ് തിരഞ്ഞെടുക്കപ്പെട്ടതോടെ തന്നിലര്‍പ്പി തമായ ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള പ്രതിജ്ഞാബദ്ധമായ ചുവടുവെപ്പിലാണദ്ദേഹം. 

രണ്ടു ലക്ഷത്തി അമ്പതിനായിരത്തിലുമധികം അംഗസംഖ്യയുള്ള ലോകത്തെ രണ്ടാമത്തെ വലിയ അക്കൗണ്ടിംഗ് ബോര്‍ഡാണ് ഇന്ത്യയുടെ ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനം. 2500ല്‍ അധികം അംഗസംഖ്യയുള്ള ദുബൈ ചാപ്റ്റര്‍ വിദേശത്തെ വലിയ അക്കൗണ്ടിംഗ് ബോര്‍ഡാണണ്. 

35 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായിട്ടുള്ള ദുബൈ ചാപ്റ്റര്‍ സമൂഹത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയാണ് അംഗീകാരം നേടിയെടുത്തതാണ്. ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും സ്വാധീനത്തിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തികളില്‍ ഒരാളാണ് സി എ മഹമൂദ്. നാലുവര്‍ഷക്കാലം തുടര്‍ച്ചയായി സ്ഥാപനത്തിനുവേണ്ടിയുളള മഹമൂദിന്റെ സേവനം ഏറെ പ്രശംസ പിടിച്ചുപറ്റിയാതാണ്.
ദുബൈ ചാപ്റ്റര്‍ യു എ ഇ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ശക്തമാണ്. ദുബൈ ആസ്ഥാനത്ത് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്സിന് എല്ലാവിധ സംവിധാനങ്ങളുമുള്ള ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്.
ദുബൈയില്‍ വിവരസാങ്കേതിക-സാമ്പത്തികരംഗത്ത് വളരെയധികം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ദുബൈ ചാപ്റ്റര്‍ മുന്നേറുന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. 

വ്യാപാര-സേവനരംഗങ്ങളില്‍ അദ്ദേഹം അടക്കമുള്ള വ്യാപാരികളുടെ ഇടപെടല്‍ സ്ഥാപനത്തിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.
സമയത്തിന്റെ മാറ്റത്തിനനുസരിച്ച് വെല്ലുവിളികളെ സംയമനത്തോടെ സമീപിക്കുക എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്. കഴിവിന്റെയും അനുഭവത്തിന്റെയും കൃത്യമായ സങ്കലനമാണ് പുതിയ കമ്മിറ്റിയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കമ്മിറ്റി യോഗങ്ങളും ശില്പ്ശാലകളും സംഘടിപ്പിച്ചുകൊണ്ട് ഔദ്യോഗികരംഗത്ത് 2020 ഓടെ ആഗോളരംഗത്ത് ചുവടുറപ്പിക്കുകയാണ്. 

1949 ലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍ഡ് നിയമപ്രകാരമാണ് ഈ ഔദ്യോഗികബോഡി നിലവില്‍ വന്നത്. 64 വര്‍ഷത്തെ പാരമ്പര്യത്തിന്റെ കരുത്തുമായി ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ ഒരുവലിയ അക്കൗണ്ടിംഗ് ബോഡിയായി ഇന്ത്യയിലും വിദേശത്തും സേവനരംഗത്ത് അംഗീകാരം നേടിയിരിക്കുന്നു. ഇന്ന് ലോകത്തെ ഏറ്റവും വലിയ അക്കൗണ്ടിംഗ് ബോഡി കൂടിയാണ് ഈ സ്ഥാപനം.
ഔദ്യോഗിക, വ്യാവസായിക, വിദ്യാഭ്യാസരംഗത്ത് 25 വര്‍ഷത്തെ സേവനം കാഴ്ചവെച്ച മഹമൂദ് ഊര്‍ജ്ജ രംഗത്തെ ലിസ്റ്റഡ് കമ്പനിയായ ലാംപറിന്റെ ഫിനാന്‍സ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡണ്ട് കൂടിയാണ്. എ എം ടി ഇന്റര്‍ നാഷണലിന്റെ ചെയര്‍മാന്‍ പദവിയും മഹമൂദ് അലങ്കരിക്കുന്നുണ്ട്.
ഇന്ത്യയിലും ചൈനയിലുമായി സെല്ലുലാര്‍ രംഗത്തെ കമ്പനിയുടെ മേല്‍നോാട്ടവും മഹമൂദ് വഹിക്കുന്നുണ്ട്. ഇതിന് നിരവധി ശാഖകളാണ് ഇരുരാജ്യങ്ങളിലുമുള്ളത്. യു എ ഇയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടര്‍, ഐ പി ഐ ബി പി ഒ എന്ന സോഫ്റ്റ്വയര്‍ കമ്പനിയുടെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്ന മഹമൂദ് മംഗളൂരുവിലെ സ്പെഷ്യല്‍ ആശുപത്രിയുടെ അമരക്കാരന്‍ കൂടിയാണ്.
വ്യാവസായികരംഗത്ത് മഹമൂദ് കൈവരിക്കുന്ന നേട്ടങ്ങള്‍ നിര്‍ധന വിഭാഗങ്ങള്‍ക്കു കൂടി വിനിയോഗിക്കുന്നതിലൂടെ മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായി മാറുകയാണ്. അര്‍ഹതയുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ മഹമൂദ് ഏറെ ശ്രദ്ധ പതിപ്പിക്കുന്നു. 

കര്‍മരംഗത്തെ പ്രശംസനീയമായ പ്രവര്‍ത്തതനങ്ങളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുക്കാനും മഹമൂദിന് സാധിച്ചു. പ്രെഡ് ഓഫ് ഇന്ത്യ, ഐ ഐ എഫ് എസ് അവാര്‍ഡ്, ഗോള്‍ഡന്‍ അച്ചീവ്മെന്റ് അവാര്‍ഡ്, കേരള മര്‍ച്ചന്റ്‌സ് ആന്റ് ഇന്‍ഡമസ്ട്രീസ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ മഹമൂദിന് ലഭിച്ചിട്ടുണ്ട്.
കര്‍മോത്സുകതയും അര്‍പ്പണമനോഭാവവും സഹജീവിസ്നേഹവും സാമൂഹ്യപ്രതിബദ്ധതയും കൈമുതലാക്കിയുള്ള പ്രവര്‍ത്തന ശൈലിയാണ് മഹമൂദിനെ ജീവിതവിജയത്തിന്റെ നെറുകയിലെത്തിച്ചത്.
സഹപ്രവര്‍ത്തയകര്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമല്ല മഹമൂദിനെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. 

ജീവിതത്തിലെ ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും അതിജീവിച്ചുകൊണ്ട് ഒരു വലിയ പ്രസ്ഥാനത്തിന്റെ തലപ്പത്തെത്താന്‍ മഹമൂദിന് സഹായകമായത് അസാധാരണമായ ഇഛാശക്തിയാണ്.
അതേ സമയം വിനയവും ലാളിത്യവും ജീവിതത്തില്‍ പാലിക്കാനും ഇദ്ദേഹം നിഷ്‌കളങ്കത പുലര്‍ത്തുന്നു. കാസര്‍കോട് ജില്ലക്കാരുടെ യു എ ഇയിലുള്ള കൂട്ടായ്മയായ കെസഫിന്റെ ഉന്നതസ്ഥാനവും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മഹമൂദ് അലങ്കരിക്കുന്നു. നിലവില്‍ കെസഫിന്റെ ചെയര്‍മാന്‍ കൂടിയാണ്. 

എന്‍ഡോാസള്‍ഫാന്‍ മേഖലയിലടക്കം ഒന്നരപതിറ്റാണ്ടായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് കെസഫ്. 

കാസര്‍കോട് ജില്ലക്കാരനായ ഒരാള്‍ ഇത്രയും ബൃഹത്തായ പദവിയിലെത്തുന്നത് ജില്ലക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. സ്വന്തം നിലയില്‍ തന്നെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നല്‍കുന്നതില്‍ അതീവ തത്പരനാണ് . കാസര്‍കോട് ഗവ. കോളജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയാണദ്ദേഹം.
മുന്‍ കാസറകോട് എം എല്‍ എ ബി എം അബ്ദുറഹ്മാന്റെയും സൈനബിയുടെയും മകനായ സി എ മഹമൂദിന് ഈ രംഗത്ത് മുന്നേറാന്‍ കുടുംബത്തിന്റെ എല്ലാവിധ പ്രോത്സാഹനവും ലഭിച്ചിരുന്നു. സുബൈദയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്. ഇവര്‍ കാനഡ, മെല്‌ബോതണ്‍, ദുബൈ തുടങ്ങിയ രാജ്യങ്ങളിലെ കോളജുകളില്‍ പഠനം നടത്തുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.