• Latest News

    Tuesday, October 16, 2018

    ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു
    Tuesday, October 16, 2018
    9:42:00 PM

    നീലേശ്വരം: ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. കാലിച്ചാനടുക്കത്തെ പരേതനായ പ്രഭാകരന്‍ - ശാന്ത ദമ്പതികളുടെ മകന്‍ പ്രശാന്ത് പി (കക്കു-30) ആണ് മരിച്ചത്. ഗായത്രി ബസ് ഡ്രൈവറായിരുന്നു.[www.malabarflash.com]

    ചായ്യോത്ത് നരിമാളത്ത് ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് അപകടം നടന്നത്. പ്രശാന്ത് ഓടിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രശാന്തിനെ ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിക്കുകയായിരുന്നു. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top