• Latest News

    Friday, September 14, 2018

    തലയോട്ടിയ്ക്കുള്ളില്‍ കമ്പി തുളച്ചു കയറിയ പത്തുവയസുകാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
    Friday, September 14, 2018
    1:43:00 AM

    വാഷിങ്ടണ്‍: പ്രാണികളുടെ ശല്യം സഹിക്കാനാവാതെ മരത്തില്‍ നിന്ന് താഴെയിറങ്ങുന്നതിനിടയിലെ വീഴ്ചയില്‍ തലയോട്ടിയ്ക്കുള്ളില്‍ കമ്പി തുളച്ചു കയറിയ പത്തുവയസുകാരന്‍ സേവ്യര്‍ കന്നിങ്ഹാം ഗുരുതരപരിക്കില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു.[www.malabarflash.com] 

    മൂക്കിനു സമീപം തുളച്ചു കയറിയ കമ്പി തലയുടെ പിന്‍ഭാഗത്തു കൂടി പുറത്തേക്ക് വന്നു. അമേരിക്കയിലെ ഹാരിസണ്‍വില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.

    സേവ്യര്‍ കന്നിങ്ഹാം വീട്ടിനടുത്തുള്ള മരത്തിലെ ഏറുമാടത്തിലിരുന്ന് കളിയ്ക്കുന്നതിനിടെയാണ് കടന്നല്‍ വര്‍ഗത്തില്‍ പെട്ട പ്രാണികള്‍ കൂട്ടമായെത്തിയത്. ഇവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി തിരക്കിട്ട് താഴേക്കുള്ള ഏണിയിലൂടെ ഇറങ്ങുന്നതിനിടെയാണ് പിടി വിട്ട് താഴെ വീണത്. താഴെയുണ്ടായിരുന്ന കബാബ് കുത്തി വെയ്ക്കുന്ന കമ്പിയിലേക്കായിരുന്നു മുഖമടച്ച് സേവ്യറിന്റെ വീഴ്ച.

    സേവ്യറിന്റെ അമ്മ ഗബ്രിയേല അപ്പോള്‍ തന്നെ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് പാഞ്ഞു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുത്തു. തുളച്ചു കയറിയ  കമ്പി കണ്ണ്, തലച്ചോറ്, പ്രധാന നാഡികള്‍ ഇവയൊന്നും സ്പര്‍ശിച്ചില്ല എന്നത് തികച്ചും അത്ഭുതമായി. ഭാഗ്യം കൊണ്ടു മാത്രമാണ് സേവ്യര്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടത് എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

    ഞായറാഴ്ചയാണ് കമ്പി പുറത്തെടുത്തത്. കമ്പിയുടെ ആകൃതി ശസ്ത്രക്രിയ കൂടുതല്‍ സങ്കീര്‍ണമാക്കി. കമ്പി ചതുരാകൃതിയിലുള്ളതായതു കൊണ്ട് ചെറിയ അനക്കം പോലും മുറിവ് ഗുരുതരമാക്കുമായിരുന്നു. എന്തായാലും കുട്ടിയെ ഭാഗ്യം തുണച്ചു.
    ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായും സേവ്യറിന് വേഗം തന്നെ വീട്ടിലേക്ക് മടങ്ങാനാവുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.  10 ലക്ഷത്തില്‍ ഒരാള്‍ മാത്രമേ ഇങ്ങനെയൊരു പരിക്കില്‍ നിന്ന് രക്ഷപെടാറുള്ളൂവെന്നാണ് ഡോക് ടര്‍മാര്‍ പറയുന്നത്‌
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തലയോട്ടിയ്ക്കുള്ളില്‍ കമ്പി തുളച്ചു കയറിയ പത്തുവയസുകാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top