• Latest News

    Monday, September 24, 2018

    വാ​ട്സ്ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു
    Monday, September 24, 2018
    1:25:00 AM

    ന്യൂ​ഡ​ൽ​ഹി: മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു. വ്യാ​ജ വാ​ർ​ത്ത​ക​ൾ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഫേ​സ്ബു​ക്ക് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​ട്സ്ആ​പ്പി​ന്‍റെ ന​ട​പ​ടി.[www.malabarflash.com]

    ഇ​ന്ത്യ​യ്ക്കാ​യി ഗ്രീ​വ​ൻ​സ് ഓ​ഫീ​സ​റെ നി​യ​മി​ച്ച​താ​യി വാ​ട്സ്ആ​പ്പ് വെ​ബ്സൈ​റ്റി​ൽ അ​റി​യി​ച്ചു. കോ​മ​ൾ ലാ​ഹി​രി​​യാ​ണ് ഗ്രീ​വ​ൻ​സ് ഓ​ഫീ​സ​ർ. ഇ​വ​രു​മാ​യി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ, ഇ-​മെ​യ്ൽ എ​ന്നി​വ​യി​ലൂ​ടെ സ​ന്പ​ർ​ക്കം പു​ല​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്നു. യു​എ​സി​നു പു​റ​ത്താ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

    കോ​മ​ൾ ലാ​ഹി​രി​യു​ടെ ലി​ങ്ക്ഡ് ഇ​ൻ പ്രൊ​ഫൈ​ൽ പ്ര​കാ​രം വാ​ട്സ്ആ​പ്പി​ന്‍റെ ഗ്ലോ​ബ​ൽ ക​സ്റ്റ​മ​ർ ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് ലോ​ക്ക​ലൈ​സേ​ഷ​ൻ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ പ​ദ​വി​യാ​ണ് അ​വ​ർ വ​ഹി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഇ​വ​രു​ടെ നി​യ​മ​ന​മെ​ന്നാ​ണു സൂ​ച​ന.

    വാ​ട്സ്ആ​പ്പി​ന്‍റെ ഏ​റ്റ​വും വ​ലി​യ മാ​ർ​ക്ക​റ്റാ​യ ഇ​ന്ത്യ​യി​ൽ ക​ന്പ​നി​ക്ക് 20 കോ​ടി​യി​ലേ​റെ ഉ​പ​യോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. ജൂ​ലൈ​യി​ൽ മെ​സേ​ജ് ഫോ​ർ​വേ​ഡിം​ഗ് നി​യ​ന്ത്രി​ക്കാ​നാ​യി ഫോ​ർ​വേ​ഡ് ലേ​ബ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ഷ്ക​ര​ണ​ങ്ങ​ൾ വാ​ട്സ്ആ​പ്പ് കൊ​ണ്ടു​വ​ന്നി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാ​ട്സ്ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top