• Latest News

    Sunday, September 23, 2018

    യു​എ​ഇ​യി​ൽ പ​ത്തു വ​ർ​ഷ വീ​സ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ
    Sunday, September 23, 2018
    12:57:00 PM

    ദുബൈ: യു​എ​ഇ​യി​ൽ വ​ൻ​കി​ട നി​ക്ഷേ​പ​ക​ർ​ക്കും പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും പ​ത്തു വ​ർ​ഷ​ത്തേ​ക്കു​ള്ള വീ​സ ന​ൽ​കു​ന്ന​ത് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ. ഡോ​ക്ട​ർ​മാ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​ർ, നി​ക്ഷേ​പ​ക​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​ത്തു വ​ർ​ഷ വീ​സ ന​ൽ​കാ​ൻ യു​എ​ഇ ത​യാ​റെ​ടു​ക്കു​ന്ന​ത്.[www.malabarflash.com]

    സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു മേ​യി​ലാ​ണ് യു​എ​ഇ വീ​സ പ​രി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി തു​ട​ർ​ന്നു​വ​രു​ന്ന വീ​സ ന​യ​മാ​റ്റ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം.

    സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ർ, ഉ​ന്ന​ത​ത​ല നി​ക്ഷേ​പ​ക​ർ, ശാ​സ്ത്ര-​ബ​ഹി​രാ​കാ​ശ-​ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ​ക്ക് വീ​സ​യ്ക്ക് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കും. നൂ​റു ശ​ത​മാ​നം വി​ദേ​ശ നി​ക്ഷേ​പം അ​നു​വ​ദി​ക്ക​പ്പെ​ട്ട മേ​ഖ​ല​യി​ലും പ​ത്തു വ​ർ​ഷ വീ​സ ല​ഭ്യ​മാ​കും. നി​ക്ഷേ​പ​ക​ർ​ക്കാ​ണ് അ​ർ​ഹ​ത.

    ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടു​വ​ർ​ഷം കൂ​ടി താ​മ​സി​ക്കാ​നു​ള്ള അ​നു​മ​തി​യും ജോ​ലി​യി​ൽ​നി​ന്ന് വി​ര​മി​ച്ച ശേ​ഷം കൂ​ടു​ത​ൽ​ക്കാ​ലം യു​എ​ഇ​യി​ൽ താ​മ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വീ​സ അ​നു​വ​ദി​ക്കു​ന്ന തീ​രു​മാ​ന​വും അ​ടു​ത്തി​ടെ യു​എ​ഇ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്കു സ​ഹാ​യ​ക​മാ​കു​ന്ന തീ​രു​മാ​ന​മാ​ണി​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യു​എ​ഇ​യി​ൽ പ​ത്തു വ​ർ​ഷ വീ​സ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top