Latest News

മ​ണ്ണി​ടി​ച്ചി​ൽ: മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​യി

ബം​ഗ​ളൂ​രു: മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നു മം​ഗ​ളൂ​രു-​ബം​ഗ​ളൂ​രു ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ താ​റു​മാ​റാ​യി. സ​ക​ലേ​ഷ്പൂ​രി​നും സു​ബ്ര​ഹ്മ​ണ്യ​റോ​ഡി​നും ഇ​ട​യി​ലെ ചൂ​രം മേ​ഖ​ല​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.[www.malabarflash.com]

67 ഇ​ട​ങ്ങ​ളി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു മം​ഗ​ളൂ​രു വ​ഴി ക​ണ്ണൂ​രി​ലേ​ക്കും കാ​ർ​വാ​റി​ലേ​ക്കു​മു​ള്ള ട്രെ​യി​നു​ക​ൾ സെ​പ്റ്റം​ബ​ർ 20 വ​രെ റ​ദ്ദാ​ക്കി.

റെ​യി​ൽ​വേ ട്രാ​ക്കി​ലെ മ​ണ്ണ് നീ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്നാ​ണ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ

സെ​പ്റ്റം​ബ​ർ 15, 19: കെഎ​സ്ആ​ർ ബം​ഗ​ളൂ​രു- ക​ണ്ണൂ​ർ/ കാ​ർ​വാ​ർ എ​ക്സ്പ്ര​സ് (16511/16513)

സെ​പ്റ്റം​ബ​ർ 16, 17: കെഎ​സ്ആ​ർ ബം​ഗ​ളൂ​രു- ക​ണ്ണൂ​ർ/​കാ​ർ​വാ​ർ എ​ക്സ്പ്ര​സ് (16517/16523)

സെ​പ്റ്റം​ബ​ർ 16,17,18,19: ക​ണ്ണൂ​ർ/​കാ​ർ​വാ​ർ- കെഎ​സ്ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (16512/16514)

സെ​പ്റ്റം​ബ​ർ 20: ക​ണ്ണൂ​ർ/ കാ​ർ​വാ​ർ-​കെഎ​സ്ആ​ർ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (16518/16524)

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ​വ
യ​ശ്വ​ന്ത്പു​ർ- മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ എ​ക്സ്പ്ര​സ് (16575) സെ​പ്റ്റം​ബ​ർ 16,18, 20 ദി​വ​സ​ങ്ങ​ളി​ൽ ഹാ​സ​ൻ മു​ത​ൽ മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ വ​രെ സ​ർ​വീ​സ് ന​ട​ത്തി​ല്ല.

യ​ശ്വ​ന്ത്പു​ർ- കാ​ർ​വാ​ർ എ​ക്സ്പ്ര​സ് (16515) സെ​പ്റ്റം​ബ​ർ 17, 19 തീ​യ​തി​ക​ളി​ൽ യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഹാ​സ​നി​ൽ അ​വ​സാ​നി​പ്പി​ക്കും. ഹാ​സ​ൻ മു​ത​ൽ കാ​ർ​വാ​ർ വ​രെ സ​ർ​വീ​സ് ന​ട​ത്തി​ല്ല.

മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ - യ​ശ്വ​ന്ത്പു​ർ എ​ക്സ്പ്ര​സ് (16576) സെ​പ്റ്റം​ബ​ർ 17, 19 തീ​യ​തി​ക​ളി​ൽ മം​ഗ​ളൂ​രു ജം​ഗ്ഷ​നും ഹാ​സ​നു​മി​ടി​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി.

കാ​ർ​വാ​ർ യ​ശ്വ​ന്ത്പു​​ർ എ​ക്സ്പ്ര​സ് (16516) സെ​പ്റ്റം​ബ​ർ 18, 20 തീ​യ​തി​ക​ളി​ൽ കാ​ർ​വാ​റി​നും ഹാ​സ​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.