• Latest News

    Tuesday, September 25, 2018

    അജ്മാനിൽ മൂന്നു വയസ്സുകാരൻ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു
    Tuesday, September 25, 2018
    10:24:00 PM

    അജ്മാൻ: മൂന്നു വയസ്സുകാരൻ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. അൽ നുഐമി ഏരിയയിലെ ബഹുനില കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് അറബ് കുടുംബത്തിലെ ബറാ എന്ന കുട്ടി വീണു മരിച്ചത്.[www.malabarflash.com]

    രാവിലെ 11.30ന് കുട്ടി ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മ ഇളയ കുട്ടിയോടൊപ്പം ഉറങ്ങുമ്പോഴായിരുന്നു അപകടം.

    കെട്ടിടത്തിന്റെ കാവൽക്കാരനാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ ആദ്യം കണ്ടത്. ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അജ്മാനിൽ മൂന്നു വയസ്സുകാരൻ കെട്ടിടത്തിൽ നിന്നു വീണു മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top