• Latest News

    Saturday, September 1, 2018

    ഹ​രി​കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം സെ​ൽ​ഫി; നാ​ലു ന​ഴ്സു​മാ​രെ പു​റ​ത്താ​ക്കി
    Saturday, September 1, 2018
    1:15:00 AM

    ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ.​ടി. രാ​മ​റാ​വു​വി​ന്‍റെ മ​ക​നും മു​ൻ മ​ന്ത്രി​യു​മാ​യ ന​ന്ദ​മൂ​രി ഹ​രി​കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത നാ​ലു ന​ഴ്സു​മാ​രെ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് പു​റ​ത്താ​ക്കി. ന​ൽ​ഗൊ​ണ്ട​യി​ലെ കാ​മി​നേ​നി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലെ നാ​ലു ജീ​വ​ന​ക്കാ​രെ​യാ​ണു പു​റ​ത്താ​ക്കി​യ​ത്.[www.malabarflash.com]

    ഹ​രി​കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ന​ഴ്സു​മാ​ർ ചി​രി​ച്ചു​നി​ൽ​ക്കു​ന്ന സെ​ൽ​ഫി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധ​വു​മു​യ​ർ​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ന​ഴ്സു​മാ​രെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് എ​ത്തി​ച്ച​പ്പോ​ഴാ​ണ് ന​ഴ്സു​മാ​ർ സെ​ൽ​ഫി​യെ​ടു​ത്ത​ത്.

    ആ​ന്ധ്ര​യി​ലെ നെ​ല്ലൂ​രി​ൽ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​ക​വേ​യാ​യി​രു​ന്നു ഹ​രി​കൃ​ഷ്ണ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​ണു മ​ര​ണ​കാ​ര​ണം. മു​ൻ രാ​ജ്യ​സ​ഭാം​ഗ​മാ​യ ഹ​രി​കൃ​ഷ്ണ​യു​ടെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹ​രി​കൃ​ഷ്ണ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം സെ​ൽ​ഫി; നാ​ലു ന​ഴ്സു​മാ​രെ പു​റ​ത്താ​ക്കി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top