കാഞ്ഞങ്ങാട്: സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത ഏഴംഗസംഘത്തിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.[www.malabarflash.com]
കഴിഞ്ഞ വര്‍ഷം ജൂണ്‍ 26 ന് രാത്രി പുതിയകോട്ട ആര്‍ഡി ഓഫീസിന് പിറകുവശത്തെ സുമാദേവിയെന്ന സുമന (80)യും സഹോദരിമാരും താമസിക്കുന്ന വീട്ടില്‍ നിന്നും പതിനൊന്നര പവന് സ്വര്‍ണാഭരണവും ഏഴായിരം രൂപയും കവര്‍ച്ച ചെയ്ത കേസിലാണ്കുറ്റപത്രം.
കോട്ടച്ചേരി പത്മ പോളിക്ലിനിക്കിന് സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹരികൃഷ്ണന് എന്ന കുട്ടന് (21), വടകരമുക്കിലെ ഷംസീര്‍ (21), ആവിയില്‍ മുഹമ്മദ് ആഷിക്ക് (20), അജാനൂര്‍ ഇട്ടമ്മല്‍ ഹാഷിം (32), ഇട്ടമ്മല്‍ മുഹമ്മദ് നൗഷാദ് (20), പെരിയ ചെര്‍ക്കാപ്പാറയിലെ സെയ്ത് (26) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രായപൂര്‍ത്തിയാവാത്ത ഏഴാം പ്രതിക്കെതിരെയുള്ള കുറ്റപത്രം ജുവൈനല്‍ കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നായിരുന്നു സുമാദേവിയുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്തത്. ഈ കേസിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
No comments:
Post a Comment