• Latest News

    Saturday, September 8, 2018

    ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
    Saturday, September 8, 2018
    12:10:00 AM

    കാസര്‍കോട് : ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തു വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കരിന്തളം ഓമശ്ശേരിയിലെ സദാശിവ (45)യെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്.[www.malabarflash.com]

    2015 ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതു വയസുകാരിയെ വീടിനു സമീപത്തുള്ള ഷെഡ്ഡില്‍ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴ സംഖ്യ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

    നീലേശ്വരം സി ഐയായിരുന്ന കെ ഇ പ്രേമചന്ദ്രനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും Rating: 5 Reviewed By: UMRAS vision
    Scroll to Top