• Latest News

    Sunday, September 16, 2018

    ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്‍റെ ഏജന്‍റുമാര്‍ മലപ്പുറത്ത് പിടിയില്‍
    Sunday, September 16, 2018
    3:01:00 AM

    പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: ഉ​​​ത്ത​​​രേ​​​ന്ത്യ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ബാ​​​ങ്കിം​​​ഗ് ത​​​ട്ടി​​​പ്പ് സം​​​ഘ​​​ത്തി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ണ്ണി​​​ക​​​ളാ​​​യ മൂ​​​ന്നു പേ​​​രെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.[www.malabarflash.com]

    പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ പ​​​ട്ടാ​​​ണി സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ(30), അ​​​ത്തി​​​ക്കാ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് ത​​​സ്‌​​ലീം(28), മ​​​ണ്ണാ​​​ർ​​​മ​​​ല സ്വ​​​ദേ​​​ശി അ​​​യി​​​ല​​​ക്ക​​​ര അ​​​ബ്ദു​​​ൾ ബാ​​​രി​​​സ്(27) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഓ​​​ണ്‍​ലൈ​​​ൻ ത​​​ട്ടി​​​പ്പു​​​വ​​​ഴി ക​​​റ​​​ൻ​​​സി​​യാ​​യി പ​​​ണം കൈ​​​ക്ക​​​ലാ​​​ക്കാ​​​ൻ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​ഘം നി​​​യോ​​​ഗി​​​ച്ച പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ ഏ​​​ജ​​​ന്‍റു​​​മാ​​​രാ​​​ണി​​​വ​​​ർ.

    നേ​​​ര​​​ത്തെ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ​​​യു​​​ള്ള വ്യാ​​​ജ അ​​​ക്കൗ​​​ണ്ട് മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​ൻ വ്യാ​​പാ​​ര​​ത്തി​​നാ​​​ണ് പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്. ക​​​റ​​​ൻ​​​സി​​യാ​​യി പ​​​ണം കൈ​​​ക്ക​​​ലാ​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ ഒ​​​ട്ടു​​​മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ആ​​​ളു​​​ക​​​ളെ നി​​യ​​മി​​ച്ചാ​​​ണ് സം​​​ഘം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രി​​​ൽ നി​​​ന്നു പ​​​ല പേ​​​രി​​​ലാ​​​യി ഇ​​​വ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​മു​​​ഖ ബാ​​​ങ്കു​​​ക​​​ളു​​​ടെ അ​​​റു​​​പ​​​തോ​​​ളം എ​​​ടി​​​എം കാ​​​ർ​​​ഡു​​​ക​​​ളും മൂ​​​ന്നു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ​​​യും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

    അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ്ര​​​ധാ​​​ന ടൗ​​​ണു​​​ക​​​ളി​​​ലെ എ​​​ടി​​​എം കൗ​​​ണ്ട​​​റു​​​ക​​​ളു​​​ടെ സ​​​മീ​​​പ​​​ത്തും പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലും പോ​​​ലീ​​​സ് മ​​​ഫ്തി​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തു​​​വ​​​ഴി പ്ര​​​തി​​​ക​​​ളു​​​ടെ വാ​​​ഹ​​​ന ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​മ്പ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

    ഓ​​​ണ്‍​ലൈ​​​ൻ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​ഘം ബം​​​ഗ​​​ളു​​​രൂ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. പാ​​​വ​​​പ്പെ​​​ട്ട ആ​​​ളു​​​ക​​​ളെ​​​ക്കൊ​​​ണ്ട് അ​​​ക്കൗ​​​ണ്ട് തു​​​റ​​​പ്പി​​​ക്കാ​​​ൻ ഇ​​​വ​​​ർ​​​ക്ക് വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ണ്ട്. അ​​​ക്കൗ​​​ണ്ട് തു​​​റ​​​ന്നാ​​​ൽ ചെ​​​റി​​​യ തു​​​ക ന​​​ൽ​​​കി എ​​​ടി​​​എം കാ​​​ർ​​​ഡും പാ​​​സ് ബു​​​ക്കും ഏ​​​ജ​​​ന്‍റു​​​മാ​​​ർ കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഇ​​​വ ബം​​​ഗ​​​ളു​​​രൂ​​​വി​​​ലെ സം​​​ഘ​​​ത്തി​​​നു കൈ​​​മാ​​​റു​​​ക​​​യും ചെ​​​യ്യും. പി​​​ന്നീ​​​ടു​​​ള്ള ജോ​​​ലി​​​ക​​​ൾ ബം​​​ഗ​​​ളൂരു ടീ​​​മി​​​ന്‍റേ​​​താ​​​ണ്. 

    സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​ല്ലാ എ​​​ടി​​​എം കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ​​​യും പി​​​ൻ​​​ന​​​മ്പ​​​ർ ഒ​​​ന്നാ​​​ക്കി ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തു​​​ന്ന പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച ക​​​ണ്ണി​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റും.

    മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട്, പ്ര​​​മു​​​ഖ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ സ​​​മ്മാ​​​ന​​​മു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ ബ​​​മ്പ​​​ർ ലോ​​​ട്ട​​​റി​​​യ​​​ടി​​​ച്ചി​​​ട്ടു​​​ണ്ടന്നറിയിച്ച് അ​​​തി​​​ന്‍റെ ജി​​​എ​​​സ്ടി ആ​​​യി 25,000 മു​​​ത​​​ൽ 50,000 രൂ​​​പ വ​​​രെ അ​​​ടയ്ക്കണ മെന്ന് ആവശ്യപ്പെടുന്നതാണ് അ​​​ടു​​​ത്ത​​​ഘ​​​ട്ടം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ളും ഫോ​​​ട്ടോ​​​യും വ്യാ​​​ജ​​​മാ​​​യി നി​​​ർ​​​മി​​​ച്ച് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കും. പ​​​ണ​​​മ​​​ട​​​യ്ക്കാ​​​ൻ നേ​​​ര​​​ത്തെ ഏ​​​ജ​​​ന്‍റു​​​മാ​​​ർ വ​​​ഴി ഉ​​​ണ്ടാ​​​ക്കി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ളു​​​ടെ ന​​​മ്പ​​​ർ ആ​​​ണ് ന​​​ൽ​​​കു​​​ക. അ​​​ക്കൗ​​​ണ്ടി​​​ൽ പ​​​ണം നി​​​ക്ഷേ​​​പി​​​ച്ചാ​​​ലു​​​ട​​​ൻ പ​​​ല ഭാ​​​ഗ​​​ത്താ​​​യി എ​​​ടി​​​എം കൗ​​​ണ്ട​​​റി​​​ന​​​ടു​​​ത്ത് നി​​​ല​​​യു​​​റ​​​പ്പി​​​ച്ച സം​​​ഘാം​​​ഗ​​​ങ്ങ​​​ളെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കും. ഉ​​​ട​​​ൻ അ​​​ത​​​ത് എ​​​ടി​​​എം കാ​​​ർ​​​ഡു​​​ക​​​ളു​​​പ​​​യോ​​​ഗി​​​ച്ച് അ​​​വ​​​ർ പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കും. ഈ ​​​പ​​​ണം ‘ഭാ​​​യി’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ആ​​​ളു​​​ക​​​ൾ വൈ​​​കു​​​ന്നേ​​​രം ഏ​​​ജ​​​ന്‍റു​​​മാ​​​രി​​​ൽ​​നി​​​ന്നു കൈ​​​പ്പ​​​റ്റും. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ്, വാ​​​ട്സ് ആ​​​പ്എ​​​ന്നി​​​വ​​യി​​ലൂ​​ടെ​​​യാ​​​ണ് ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ഒ​​​രു വി​​​ഹി​​​തം ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കും.

    പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ മൂ​​​ന്നം​​​ഗ സം​​​ഘ​​​ത്തെ പി​​​ടി​​​കൂ​​​ടി​​​യ​​​തോ​​​ടെ ഓ​​​ണ്‍​ലൈ​​​ൻ ത​​​ട്ടി​​​പ്പി​​​ന്‍റെ പു​​​തി​​​യ മു​​​ഖം വെ​​​ളി​​​ച്ച​​​ത്തു കൊ​​​ണ്ടു​​​വ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞു. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ ക​​​ണ്ണി​​​ക​​​ളേക്കു​​​റി​​​ച്ച് വി​​​വ​​​രം ല​​​ഭി​​​ച്ച​​​താ​​​യും പ്ര​​​തി​​​ക​​​ളു​​​ടെ കൈ​​​യി​​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ച എ​​​ടി​​​എം കാ​​​ർ​​​ഡു​​​ക​​​ളു​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​ത്തി​​​യ മു​​​ഴു​​​വ​​​ൻ ഇ​​​ട​​​പാ​​​ടു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ഡി​​​വൈ​​​എ​​​സ്പി എം.​​​പി. ​മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്‍റെ ഏജന്‍റുമാര്‍ മലപ്പുറത്ത് പിടിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top