• Latest News

    Monday, September 10, 2018

    കോൺഗ്രസ്സ് നേതാവ് കരിച്ചേരി നാരായണൻ മാസ്റ്റർ അന്തരിച്ചു
    Monday, September 10, 2018
    10:34:00 AM

    പൊയിനാച്ചി: ജില്ലയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവ് കരിച്ചേരി നാരായണൻ മാസ്റ്റർ (72)അന്തരിച്ചു. യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം ചെയർമാനും, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടും, പൊയിനാച്ചി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസെെറ്റി പ്രസിഡന്‍റുമായിരുന്നു.[www.malabarflash.com]

    ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗ്ളുരു കെ. എം സി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. തിങ്കളാഴ്ച്‌  പുലർച്ചെയാണ് മരണം.

    ഭാര്യ പരേതയായ മാലതി, മക്കൾ – ഷീജ കെ എൻ, ഷീന കെ.എൻ, അഞ്ജന കെ എൻ. മരുമക്കൾ – വിജയൻ കോടോത്ത്, വിധുശേഖരൻ, ശ്രീജേഷ് . സഹോദരങ്ങൾ – ജാനകി, കുഞ്ഞമ്പു നായർ.

    വൈകുന്നേരം 4 മണിക്ക് പൊയിനാച്ചിയിലും, പ്രിയദർശനി കലാ കേന്ദ്രത്തിലും പൊതുദർശനത്തിന് ശേഷം വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോൺഗ്രസ്സ് നേതാവ് കരിച്ചേരി നാരായണൻ മാസ്റ്റർ അന്തരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top