ദോഹ: സന്ദര്‍ശന വിസയില്‍ ഖത്തറിലെത്തിയ ഉദുമ സ്വദേശി കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഉദുമ കോട്ടപ്പാറയിലെ അബ്ദുല്ലയുടെ മകന് ആസിഫ് (27) ആണ് മരിച്ചത്.[www.malabarflash.com]
സാബിറയാണ് ആസിഫിന്റെ ഭാര്യ
ഒരു മാസം മുമ്പാണ് ജോലി അന്വേഷിച്ച് ആസിഫ് ഖത്തറിലെത്തിയത്. ജോലി ശരിയായി വിസ അടിക്കാന്‍ മെഡിക്കല്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് കിഡ്നി അസുഖമുളള വിവരം അറിയുന്നത്.
ഇതിനിടയില്‍ ഗുരുതരാവസ്ഥയിലായ ആസിഫിനെ ദോഹയിലെ ഹമദ് ആശുപത്രിയിലെ പ്രവേശിക്കുകയായിരുന്നു. ആസിഫിന്റെ രോഗ വിവരമറിഞ്ഞ് പിതാവ് അബ്ദുല്ല ഖത്തറിലേക്ക് യാത്ര തിരിച്ചിരുന്നെങ്കിലും പിതാവ് എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
No comments:
Post a Comment