• Latest News

    Wednesday, September 12, 2018

    ദമ്പതികളെയും മകളെയും പെട്രോള്‍ ഒഴിച്ച് വധിക്കാന്‍ ശ്രമം
    Wednesday, September 12, 2018
    1:22:00 AM

    നീലേശ്വരം: കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയും മകളെയും തടഞ്ഞ് നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി, ഭാര്യ തൈകടപ്പുറത്തെ സീനത്ത്, പതിനേഴുകാരിയായ മകള്‍ എന്നിവരെയാണ് മുഹമ്മദിന്റെ സഹോദരന്‍ സാബിറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചത്.[www.malabarflash.com]

    തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മുഹമ്മദും ഭാര്യയും മകളും തൈക്കടപ്പുറത്തെ സഹോദരിയുടെ വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ കെഎല്‍ 60 എം 2114 സ്വിഫ്റ്റ് കാറില്‍ വന്ന സാബിറും മറ്റു മൂന്നുപേരും ഇവരുടെ കാറിന്റെ പിറകില്‍ ഇടിച്ച് നിര്‍ത്തുകയും മൂവരെയും കാറില്‍ നിന്നും വലിച്ചിറക്കി പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. 

    എന്നാല്‍ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ നീലേശ്വരം എസ്‌ഐ ശ്രീദാസനും സംഘവും സാബിറിനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദമ്പതികളെയും മകളെയും പെട്രോള്‍ ഒഴിച്ച് വധിക്കാന്‍ ശ്രമം Rating: 5 Reviewed By: editordesk Malabarflash
    Scroll to Top