• Latest News

    Monday, September 24, 2018

    വീട്ടമ്മയെയും മകനെയും കാണാതായി
    Monday, September 24, 2018
    10:42:00 PM

    കാഞ്ഞങ്ങാട്: ഒന്‍പത് വയസുകാരനായ മകനെയും കൂട്ടി എസ്എസ്എല്‍സി തുല്യതാ പരിക്ഷ എഴുതാനെത്തിയ വീട്ടമ്മയെ കാണാതായതായി പരാതി. കൊളവയലിലെ ബാബുവിന്റെ ഭാര്യ ഉഷാ കുമാരിയെ(40)യാണ് കാണാതായത്.[www.malabarflash.com]

    കഴിഞ്ഞ ദിവസം രാവിലെയാണ് ഉഷ കുമാരി മകനെയും കൂട്ടി നഗരത്തിലെ സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയത്. എന്നാല്‍ ഏറെ വൈകിയിട്ടും അമ്മയെയും മകനേയും കാണാത്തതിനെ തുടര്‍ന്ന് ബാബുവും വീട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

    ഒടുവിലാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീട്ടമ്മയെയും മകനെയും കാണാതായി Rating: 5 Reviewed By: UMRAS vision
    Scroll to Top