മഞ്ചേശ്വരം: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നാലു മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി.[www.malabarflash.com]
ഹൊസങ്കടി പടത്തൂരിലെ പരേതനായ രാമന് - ജാനകി ദമ്പതികളുടെ മകന് മനോജ് (26) ആണ് മരിച്ചത്. തിങ്കളാഴ്ച ഹര്‍ത്താല്‍ ആയതിനാല്‍ ഉച്ചയോടെ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ മനോജിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.
വിവരമറിഞ്ഞു ഫയർഫോഴ്സിന്റെ ഉപ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ നിലയങ്ങളിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്തത്.
ജില്ലാ ഫയർ ഓഫീസർ രാജിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, ലീഡിംഗ് ഫയർമാൻമാരായ മനോഹരൻ, വിനോദ് കുമാർ, ഫയർമാൻ ഡ്രൈവർമാരായ ലിനിഷ് കുമാർ, ബിനു, ജയരാജ്. ഫയർമാൻമാരായ വിനീഷ് കുമാർ, മുകേഷ്, പ്രവീൺ, ജീവൻ, അജേഷ്,ഉമേശൻ, ഉണ്ണി, അനീഷ്, ബിൻസ് രാജ് , ഹോം ഗാർഡുമാരായ ബാബു ,നാരായണൻ, ബാലകൃഷ്ണൻ , മോഹനൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

No comments:
Post a Comment