• Latest News

    Wednesday, September 26, 2018

    ഹൈദരലി തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്​റ്റ്
    Wednesday, September 26, 2018
    12:48:00 PM

    അരീക്കോട്: മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചയാളെ അരീക്കോട് പോലീസ് അറസ്​റ്റ്​ ചെയ്തു.[www.malabarflash.com]

    അരീക്കോട് താഴത്തങ്ങാടി സ്വദേശി നാലകത്ത് ഷൗക്കത്താണ് പിടിയിലായത്. ഇയാളെ ജാമ്യത്തിൽ വിട്ടു. ഫോൺ പോലീസ് കസ്​റ്റഡിയിലാണ്.

    ഹൈദരലി ശിഹാബ് തങ്ങളുടെയും സിനിമ താരത്തി​ന്റെ യും ചിത്രം മോർഫ് ചെയ്ത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്​ട്രീയ-സാമുദായിക ചേരിതിരിവിന് ശ്രമിച്ചയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി കെ.ടി. അഷ്റഫും ഏറനാട് മണ്ഡലം വൈസ് പ്രസിഡൻറും അരീക്കോട് ഗ്രാമപഞ്ചായത്തംഗവുമായ ഉമർ വെള്ളേരിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്​റ്റ്​.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹൈദരലി തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്​റ്റ് Rating: 5 Reviewed By: UMRAS vision
    Scroll to Top