• Latest News

    Tuesday, September 18, 2018

    ആടു മേയ്ക്കുന്നതിനിടെ ട്രെയിൻ തട്ടി വീട്ടമ്മയും പേരക്കുട്ടിയും മരിച്ചു
    Tuesday, September 18, 2018
    12:29:00 AM

    തൃശൂർ: റയിൽവേ പാളത്തിലേക്കു കയറിയ ആടിനെ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കയറിൽ തട്ടി വീണ വീട്ടമ്മയും പേരക്കുട്ടിയും ട്രെയിൻ തട്ടി മരിച്ചു.[www.malabarflash.com] 

    തൃശൂർ കൊരട്ടിയിലാണ് അപകടമുണ്ടായത്. പൊങ്ങം പയ്യപ്പിള്ളി ജോസിന്റെ ഭാര്യ ലിസി(54), പേരക്കുട്ടി ജുവാന മേരി(ഒന്നര) എന്നിവരാണ് മരിച്ചത്. ലിസി അപകടസ്ഥലത്തും ജുവാന ആശുപത്രിയിലേക്കുളള മാർഗമധ്യേയുമാണ് മരിച്ചത്.

    തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരം – ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. കുഞ്ഞിനൊപ്പം ആടുകളെ മേയ്ക്കാനായി എത്തിയതായിരുന്നു ലിസി. ഇതിനിടെ ട്രാക്കിലേക്ക് ഓടിക്കയറിയ ആടുകൾക്കു പിന്നാലെ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കയറിൽ തട്ടി ട്രാക്കിൽ വീണ ലിസി കുഞ്ഞിനെ പാളത്തിനു പുറത്തേക്ക് എറിഞ്ഞെങ്കിലും വീഴ്ചയിൽ ജുവാനയ്ക്കു ഗുരുതര പരുക്കേൽക്കുകയായിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആടു മേയ്ക്കുന്നതിനിടെ ട്രെയിൻ തട്ടി വീട്ടമ്മയും പേരക്കുട്ടിയും മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top