Latest News

മലയാളി ദുബെയിൽ അപകടത്തിൽ മരിച്ചു

ആലപ്പുഴ: മലയാളി സംരംഭകൻ ദുബെയിൽ അപകടത്തിൽ മരിച്ചു. പതിയങ്കാട്ട് പരേതനായ അഗസ്റ്റിന്റെ മകൻ സേവ്യർ റൈമണ്ട് (44) ആണു മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിലേക്കു കണ്ടെയ്നർ ലോറി മറിയുകയായിരുന്നു.[www.malabarflash.com]

തിരുവനന്തപുരത്തെ സ്പൈസ് വുഡ് ഇന്റീരിയൽ ഉടമയായ റൈമണ്ട് ദുബായിൽ തുടങ്ങുന്ന സ്ഥാപനത്തിന്റെ ജോലിക്കായി പോയതായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ബീന ജയിംസ് (അസി. പ്രഫ. സെന്റ് മൈക്കിൾസ് കോളജ് ചേർത്തല). മക്കൾ: കെവിൻ, കെൽവിൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.