• Latest News

    Sunday, September 2, 2018

    കേന്ദ്ര സർവകലാശാല വി.സിയുടെ ഇരട്ട ആനുകൂല്യം തിരിച്ചുപിടിക്കാൻ യു.ജി.സി നിർദേശം
    Sunday, September 2, 2018
    12:57:00 PM

    കാ​സ​ർ​കോ​ട്​:​ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​ജി. ഗോ​പ​കു​മാ​റി​ന്റെ ഇ​ര​ട്ട ആ​നു​കൂ​ല്യം തി​രി​ച്ചു​പി​ടി​ക്കാ​ൻ യു.​ജി.​സി നി​ർ​ദേ​ശം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ആ​യി​രി​ക്കെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വി.​സി ആ​യി നി​യ​മി​ത​നാ​യ ഗോ​പ​കു​മാ​റി​ന്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​മാ​ണ്​ തി​രി​ച്ചു​പി​ടി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.[www.malabarflash.com]

    പ്ര​തി​മാ​സം 40000 രൂ​പ നി​ര​ക്കി​ൽ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി വാ​ങ്ങി​യ തു​ക ഒ​രു വ​ർ​ഷ​ത്തി​ന​കം തി​രി​ച്ചു​പി​ടി​ക്ക​ണം. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​രു വ​ർ​ഷം മാ​ത്രം കാ​ലാ​വ​ധി​യു​ള്ള ഗോ​പ​കു​മാ​റി​ന്റെ 20 ല​ക്ഷം രൂ​പ​യാ​ണ്​ തി​രി​ച്ചു​പി​ടി​ക്കേ​ണ്ട​ത്.

    ഇ​പ്പോ​ൾ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നും ശ​മ്പ​ള​മാ​യി അ​ദ്ദേ​ഹം വാ​ങ്ങു​ന്ന ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യി​ൽ​നി​ന്നും ഒ​ന്ന​ര ല​ക്ഷം രൂ​പ തി​രി​ച്ചു​പി​ടി​ച്ചാ​ണ്​ ഇ​ത്​ ഇൗ​ടാ​ക്കു​ക.

    പ്ര​ഥ​മ വൈ​സ്​ ചാ​ൻ​സ​ല​ർ ജാ​ൻ​സി ജ​യിം​സ്​  വി​ര​മി​ച്ച ഒ​ഴി​വി​ലേ​ക്ക്​ 2014 ആ​ഗ​സ്​​റ്റി​ലാ​ണ്​ ജി. ​ഗോ​പ​കു​മാ​ർ നി​യ​മി​ത​നാ​കു​ന്ന​ത്. 2017 ന​വം​ബ​റി​ൽ ഒ​രു ഇം​ഗ്ലീ​ഷ്​ പ​ത്രം അ​ദ്ദേ​ഹം ഇ​ര​ട്ട ആ​നു​കൂ​ല്യം കൈ​പ്പ​റ്റു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ട്​ ന​ൽ​കി. റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ച യു.​ജി.​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം, കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല ഗോ​പ​കു​മാ​റി​ന്​ ന​ൽ​കു​ന്ന ഡി​യ​ർ​ന​സ്​ റി​ലീ​ഫ്​ നി​ർ​ത്ത​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​വ​രെ അ​ദ്ദേ​ഹം കൈ​പ്പ​റ്റി​യ തു​ക ഇ​നി ന​ൽ​കു​ന്ന ശ​മ്പ​ള​ത്തി​ൽ നി​ന്നും കു​റ​വു​വ​രു​ത്താ​നും തീ​രു​മാ​നി​ച്ചു. ഇൗ ​തു​ക കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്കാ​ണ്​ ന​ൽ​കു​ക.

    പു​ന​ർ നി​യ​മി​ക്ക​പ്പെ​ടു​ന്ന പെ​ൻ​ഷ​ൻ​കാ​ർ​ക്ക്​ ഡി​യ​ർ​ന​സ്​ റി​ലീ​ഫി​ന്​ അ​ർ​ഹ​ത​യി​ല്ലെ​ന്ന​ത്​ സ​ർ​വി​സ്​ ച​ട്ട​മാ​ണ്. പു​ന​ർ നി​യ​മ​നം ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ​കാ​ർ പൊ​തു​വേ പ​ഴ​യ ജോ​ലി​യു​ടെ​ പെ​ൻ​ഷ​ൻ വാ​ങ്ങാ​റി​ല്ല എ​ന്നാ​ണ്​ പ​റ​യാ​റു​ള്ള​ത്. എ​ന്നാ​ൽ, ഡി​യ​ർ​ന​സ്​ റി​ലീ​ഫ്​ വാ​ങ്ങാ​റു​ണ്ട്. പെ​ൻ​ഷ​നും ഡി.​ആ​റും ചേ​ർ​ന്ന വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ത്തി​ൽ പെ​ൻ​ഷന്റെ മൂ​ന്നി​ര​ട്ടി​യാ​ണ്​ ഡി.​ആ​ർ ഉ​ണ്ടാ​വു​ക.

    200 രൂ​പ​യി​ൽ താ​ഴെ ചെ​ല​വു​വ​രു​ന്ന ഗ്ലാ​സ്​ പൊ​ട്ടി​ച്ച​തി​​ന്റെ പേ​രി​ൽ ​ദ​ലി​ത്​ വി​ദ്യാ​ർ​ഥി​യെ പോലീ ​സി​നെ​ക്കൊ​ണ്ട്​ അ​റ​സ്​​റ്റ്​ ചെ​യ്യി​പ്പി​ച്ച്​ ജ​യി​ലി​ല​ട​ച്ച വി.സിക്കും ര​ജി​സ്​​ട്രാ​ർ​ക്കും ഇ​ത്​ ന​ല്ല സ​ന്ദേ​ശ​മാ​ണെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​മു​ഖ അ​ധ്യാ​പ​ക​ൻ പ്ര​തി​ക​രി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേന്ദ്ര സർവകലാശാല വി.സിയുടെ ഇരട്ട ആനുകൂല്യം തിരിച്ചുപിടിക്കാൻ യു.ജി.സി നിർദേശം Rating: 5 Reviewed By: UMRAS vision
    Scroll to Top