• Latest News

    Wednesday, September 5, 2018

    ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിത്താരി സ്വദേശി മരിച്ചു
    Wednesday, September 5, 2018
    12:20:00 AM

    ഷാർജ: ഷാർജയിൽ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ പരേതനായ ഹസ്സന്റെ മകൻ മുഹമ്മദ് കുഞ്ഞി ( 45) മരണപ്പെട്ടു.[www.malabarflash.com] 

    സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ പിറകിൽനിന്ന് വന്ന കാറിടിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം നടന്നത്. തലക്ക് ഗുരുതരമായി പരുക്കേറ്റതിനാൽ അടിയന്തിര ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

    മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 

    മാതാവ്: നഫീസയാണ് മാതാവ്. ഭാര്യ: ഇര്‍ഷാദ. മക്കള്‍: ഫാത്തിമ, ഫഹീമ ഷെറിൻ. സഹോദരങ്ങള്‍: ലത്തീഫ്, ഷാഹുല്‍, ഫൗസിയ, സുബൈദ. 

    അബുദാബി കാസർകോട് ജില്ലാ കെ എം സി സി പ്രസിഡണ്ട് പി കെ അഹമ്മദിന്റെ ഭാര്യ സഹോദരനാണ് മുഹമ്മദ് കുഞ്ഞി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിത്താരി സ്വദേശി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top