• Latest News

    Thursday, September 13, 2018

    ഭീഷണി പ്രസംഗം: പി.കെ ബഷീറിനെതിരായ കേസ്​ പിൻവലിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി
    Thursday, September 13, 2018
    1:33:00 PM

    ന്യൂഡൽഹി: ഭീഷണി പ്രസംഗം നടത്തിയ ഏറനാട്​ എം.എൽ.എ പി.കെ ബഷീറിനെതിരായ കേസ് പിന്‍വലിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. കേസ്​ പിൻവലിക്കാൻ മജിസ്​ട്രേറ്റ്​ കോടതി നൽകിയ വിധിയാണ്​ സുപ്രീംകോടതി റദ്ദാക്കിയത്​.[www.malabarflash.com]

    കേസ്​ പിൻവലിക്കാൻ മജിസ്​ട്രേറ്റ്​ കോടതി അനുമതി നൽകിയത്​ മെറിറ്റി​​ന്റെ അടിസ്ഥാനത്തിൽ അല്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും മജിസ്ട്രേറ്റ് കോടതിക്ക് വിട്ടു. ഭീഷണി പ്രസംഗത്തി​ന്റെ  പേരിൽ എം.എൽ.എക്കെതിരെ സ്വമേധയാ എടുത്ത കേസ് പിൻവലിച്ചതിനെതിരെ നൽകിയ ഹർജിയിലാണ്​ സുപ്രീംകോടതി വിധി. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര, ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഡ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

    കേസ് പിന്‍വലിക്കാനുള്ള അപേക്ഷ മജിസ്ട്രേറ്റ് ​സ്വതന്ത്രബുദ്ധിയോടെ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പബ്ലിക്​ പ്രോസിക്യൂട്ടർ സംസ്ഥാന സർക്കാറി​ന്റെ  പോസ്റ്റ് ഓഫിസ് ആകേണ്ട ആളല്ലെന്നും സുപ്രീംകോടതി പരാമർശിച്ചു.

    മലപ്പുറത്ത് 2008ൽ പാഠപുസ്​തക വിവാദത്തിൽ യൂത്ത്​ ലീഗ്​ നടത്തിയ സമരത്തിനിടെ സ്‌കൂൾ അധ്യാപകൻ ജയിംസ് അഗസ്‌റ്റിനെ കൊലപ്പെടുത്തിയ കേസിൽ തെളിവു നൽകുന്നവരുടെ കാലു വെട്ടുമെന്നാണ്​ എം.എൽ.എ ​പൊതു​വേദിയിൽ പ്രസംഗിച്ചത്​. സാക്ഷി പറയുന്നവർ ജീവനോടെ തിരിച്ചുപോകില്ലെന്നും പി.കെ ബഷീർ പറഞ്ഞിരുന്നു.

    2008 നവംബർ 27ന് മലപ്പുറം എടവണ്ണ പൊലീസാണ്​ കേസെടുത്തത്. എം.എൽ.എക്കെതിരെ കേസ് പിൻവലിച്ചതു ചോദ്യം ചെയ്യുന്ന ഹരജികൾ നേരത്തെ ഹൈകോടതി തള്ളിയിരുന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭീഷണി പ്രസംഗം: പി.കെ ബഷീറിനെതിരായ കേസ്​ പിൻവലിച്ച നടപടി സുപ്രീംകോടതി റദ്ദാക്കി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top