• Latest News

    Saturday, September 15, 2018

    എം ബി ബാലകൃഷ്‌ണൻ രക്തസാക്ഷി ദിനാചരണം
    Saturday, September 15, 2018
    12:19:00 AM

    ഉദുമ: തിരുവോണ ദിവസം കൊല്ലപെട്ട മാങ്ങാട്ടെ സിപിഐ എം പ്രവർത്തകൻ എം ബി ബാലകൃഷ്‌ണന്റെ അഞ്ചാം രക്തസാക്ഷി ദിനം ഞായറാഴ്‌ച 16ന്‌ വിവിധ പരിപാടികളോടെ ആചരിക്കും.[www.malabarflash.com]

    രാവിലെ എട്ടിന്‌ സ്‌മൃതി മണ്ഡപത്തിൽ പതാകയുർത്തിലും പുഷ്‌പാർചനയും അനുസ്‌മരണവും നടത്തും. വൈകിട്ട്‌ അഞ്ചിന്‌ മാങ്ങാട്‌ വില്ലേജല്ലോഫീസ്‌ പരിസരത്ത്‌ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി എംപി ഉദ്‌ഘാടനം ചെയ്യും. 

    വൈകിട്ട്‌ നാലിന്‌ കൂളിക്കുന്ന്‌ കേന്ദ്രീകരിച്ച്‌ പൊതുപ്രകടനം ആരംഭിക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എം ബി ബാലകൃഷ്‌ണൻ രക്തസാക്ഷി ദിനാചരണം Rating: 5 Reviewed By: UMRAS vision
    Scroll to Top