• Latest News

  Tuesday, September 25, 2018

  അയാന്റെ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല; ആ കുഞ്ഞുമോന് വേണ്ടി ഒന്ന് കൈകോര്‍ക്കുമോ..?
  Tuesday, September 25, 2018
  5:22:00 PM

  ഈ എഴുത്ത് അയാന്‍ മോനുവേണ്ടിയാണ്...
  കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി ആ കുഞ്ഞുമോന്റെ മുഖം എന്റെ മനസ്സില്‍ നിന്ന് മായുന്നേയില്ല. ജീവിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ രോഗത്തിലേക്ക് വീണുപോയ കുഞ്ഞുവാവയാണവന്‍...[www.malabarflash.com]


  കാസര്‍കോട് ഉദുമയിലെ ശുഹൈബിനും ശഹ്‌നയ്ക്കും
  ഒരുപാട് പ്രതീക്ഷയോടെ ആറ്റുനോറ്റുണ്ടായ മോനാണത്. അവന്‍ പിറന്നപ്പോള്‍ ആ വീട്ടില്‍ അന്ന് അഹ്ലാദത്തിന്റെ പെരുന്നാളായിരുന്നു. അവന്‍ മോണകാണിച്ച് ചിരിക്കുന്നതും മുട്ടിലിഴഞ്ഞ് നീങ്ങുന്നതും കുസൃതി വര്‍ത്തമാനം പറയുതുമെല്ലാം അവര്‍ സ്വപ്നം കണ്ടു.
  എന്നാല്‍ ആഹ്ലാദം അധികം നീണ്ടു നിന്നില്ല. കുട്ടിക്ക് മുച്ചിറായണെന്നും ഓപ്പറേഷനിലൂടെ സാധാരണ സ്ഥിതിയിലേക്ക് കൊണ്ടുവരണമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി.

  എന്ത് അസുഖമാണെങ്കില്‍ അവന്‍ ഞങ്ങളുടെ തങ്കകുടമാണ് അവനെ ഞങ്ങള്‍ക്കുവേണം എന്തു നഷ്ടം സഹിച്ചും അവനെ ഞങ്ങള്‍ ചികിത്സിക്കുക തന്നെ ചെയ്യുമെന്ന് ആ നിര്‍ധന കുടുംബം പ്രതിജ്ഞയെടുത്തു. 
  പക്ഷെ ഓരോ ചികിത്സ കഴിയുമ്പോഴും അവന്റെ മുന്നിലേക്ക് ഓരോ രോഗങ്ങള്‍ വന്നുകൊണ്ടേയിരുന്നു. .....

  ഒടുവില്‍ നിരന്തരമായുള്ള പനി പരിഭ്രാതന്തി പരത്തിയപ്പോള്‍ വിദഗ്ധ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ മാതാപിതാക്കളും ബന്ധുക്കളും പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. പക്ഷെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും അപ്പുറം ഒരു ദുരന്തവാര്‍ത്തയായിരുന്നു അവര്‍ക്ക് കേള്‍ക്കേണ്ടിവന്നത്. മോന് ക്യാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. 
  വളരെ പെട്ടെന്ന് അത് വഷളാകുമെന്നും ഉടനെ മജ്ജ മാറ്റിവെക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശരി സാര്‍, മോന് വേണ്ടി ഞങ്ങള്‍ എന്തും ചെയ്യാന്‍ തയാറാണ് അവനെ ഒന്ന് ഞങ്ങള്‍ക്ക് തിരികെ തന്നാല്‍ മതിയെന്ന് അവര്‍ പിന്നെയും പ്രതീക്ഷയോടെ പറഞ്ഞു.... 

  പക്ഷെ മജ്ജ മാറ്റിവെക്കലിന്റെ ചിലവ് കേട്ടപ്പോള്‍ മാത്രം ആ പാവം ഉപ്പയും ഉമ്മയും പകച്ചുപോയി. 36 ലക്ഷം രൂപവേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. 
  ഡോക്ടര്‍മാര്‍ എന്തു പറയുമ്പോഴും പ്രതീക്ഷയോടെ അതിനെ സ്വീകരിച്ച അവര്‍ ആ വാക്കിനുമുന്നില്‍ ഒന്നും പറയാനാവാതെ മുഖം താഴ്ത്തി. എന്നിട്ട് അപ്പുറത്ത് പോയി വിങ്ങി വിങ്ങി കരഞ്ഞു. 36 ലക്ഷം പോയിട്ട് 36000 രൂപ പോലവും ആ പാവങ്ങളുടെ കയ്യിലില്ല. 

  സഹോദര,
  ഇനി പറയാനുള്ളത് നിങ്ങളോടാണ്...
  36 ലക്ഷം നമുക്ക് ഒന്നിച്ച് എടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷെ നമുക്കാവുന്ന ഒരു തുകയുണ്ടാവും അത് മതി അങ്ങനെയുള്ള ആയിരക്കണിക്ക് ആളുകള്‍ ഒന്നിക്കുമ്പോള്‍ അത് അയാന്റെ ചികിത്സയ്ക്കുള്ള പണമായി മാറും. അതിനൊന്നും കഴിയുന്നില്ലെങ്കില്‍ വായിച്ചു കഴിഞ്ഞാല്‍ ഈ കുറിപ്പ് പരമാവധി ഷെയര്‍ ചെയ്ത് സഹകരിക്കുക. ഷെയര്‍ പോലും ചിലപ്പോള്‍ പുണ്യമായി മാറും.
  ACCOUNT
  18910100002286
  IFSC CODE : FDRL0001891
  ACCOUNT NAME : SHEFNAZ USMAN
  FEDERAL BANK UDMA BRANCH

  CONTACT
  9895172742
  9562189396
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: അയാന്റെ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല; ആ കുഞ്ഞുമോന് വേണ്ടി ഒന്ന് കൈകോര്‍ക്കുമോ..? Rating: 5 Reviewed By: UMRAS vision
  Scroll to Top