Latest News

ആലപ്പുഴയിൽ ആംബുലൻസ് പൊട്ടിത്തെറിച്ചു; രോഗി മരിച്ചു, ഡ്രൈവർക്ക് പരുക്ക്

ആലപ്പുഴ: ചമ്പക്കുളം ഗവ. ആശുപത്രിക്കു മുൻപിൽ ആംബുലൻസ് പൊട്ടിത്തെറിച്ച് രോഗി മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന നടുഭാഗം സ്വദേശി മോഹനൻ നായർ (66) ആണ് മരിച്ചത്.[www.malabarflash.com]

ശ്വാസംമുട്ടലിനു ചികിൽസ തേടിയ ഇദ്ദേഹത്തെ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽനിന്ന് എടത്വ ജൂബിലി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തയാറെടുക്കുന്നതിനിടെയാണ് അപകടം.

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഉയർന്നുപൊങ്ങി. 108 ആംബുലൻസിലെ നഴ്സ് സാഹസികമായി മോഹനൻ നായരെ പുറത്തെത്തിച്ച് ഒരു ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കു വിട്ടെങ്കിലും രക്ഷിക്കാനായില്ല. 108 ആംബുലൻസ് ഡ്രൈവർ സെയ്ഫുദ്ദീനെ (32) പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ആംബുലൻസിനൊപ്പം സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ, രണ്ടു ബൈക്കുകൾ, കാർ, കട എന്നിവ പൂർണമായി കത്തിനശിച്ചു. രോഗിയെ ആംബുലൻസിനുള്ളിൽ പ്രവേശിപ്പിച്ച ശേഷം ഓക്സിജൻ‍ കൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നെന്നു അധികൃതർ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.