കാസര്‍കോട്: പെരുന്നാളിന് വസ്ത്രം വാങ്ങി മടങ്ങുമ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബദിയടുക്ക ടൗണിന് സമീപത്തെ അബ്ദുല്‍ ഖാദറിന്റെ മകന് മുഹമ്മദ് അലി ഷാനാ (23)ണ് മരിച്ചത്.[www.malabarflash.com]
ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ച്പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് നിന്നും പെരുന്നാള്‍ വസ്ത്രം വാങ്ങി ബദിയടുക്കയിലേക്ക് പോകുമ്പോള്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ നീര്‍ച്ചാലില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ഷാനെ ഓടിക്കൂടിയ നാട്ടുക്കാര് ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ബന്ധു മഷൂദാണ് കാര്‍ ഓടിച്ചിരുന്നത്. മഷൂദിനെ കൂടാതെ മൂസ സാജിദ്, ഫെര്‍നാസ്, സാബിത്ത്, ഷാന്‍, എന്നിവരാണ് കാറിലുണ്ടായിരുന്നതെന്ന് ഇവര്‍ നിസ്സാര പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. .
സഹോദരങ്ങള്‍: അലിഫീന, അസ്നിയ, അഫ്സത്ത്, അജീസ.
No comments:
Post a Comment