Latest News

ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് ലൈന്‍മാന്‍ മരിച്ചു

കാസര്‍കോട്: ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് തെറിച്ചു വീണ് ലൈന്‍മാന്‍ മരിച്ചു. നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനും നീലേശ്വരം കടിഞ്ഞിമൂല സ്വദേശി യുമായ ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ യാണ് അപകടം.[www.malabarflash.com]

മീപ്പുഗിരിയിൽ ഇലക്ട്രിക് പോസ്റ്റില്‍ കയറി ജോലി ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് തെറിച്ചുവീണ ഷണ്മുഖനെ കാസർകോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിയിരുന്നു. 

ഭാര്യ: ഉമാവതി. ഏക മകള്‍ ചിന്നു (ഡിഗ്രി വിദ്യാര്‍ത്ഥിനി, പെരിയ കുണിയ ഗവ. കോളജ്). സഹോദരങ്ങള്‍: തങ്കമണി, സുരേഷ്, മണി, ലീല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.