Latest News

എസ് വൈ എസ് ദേശരക്ഷാവലയം മാറ്റി വെച്ചു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാന്‍ ആഹ്വാനം

കാസര്‍കോട്: സ്വതന്ത്ര്യദിനാഘോഷ ഭാഗമായി ആഗസ്റ്റ് 15 ന് ജില്ലാ എസ് വൈ എസ് ആഭിമുഖ്യത്തില്‍ ഉപ്പളയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ദേശരക്ഷാവലയം മാറ്റി വെച്ചതായി ജില്ലാ എസ് വൈ എസ് ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി അറിയിച്ചു.[www.malabarflash.com]

സംസ്ഥാനം നേരിടുന്ന മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സ്വാതന്ത്യദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് എസ് വൈ എസ് ആഹ്വാനം ചെയ്തു.
യൂണിററുകളും കവലകളും കേന്ദ്രീകരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പ്രവര്‍ത്തകര്‍ ധനസമാഹരണം നടത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.