• Latest News

    Monday, August 13, 2018

    മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു
    Monday, August 13, 2018
    9:53:00 AM

    കോ​ൽ​ക്ക​ത്ത: മു​ൻ ലോ​ക്‌​സ​ഭാ സ്പീ​ക്ക​റും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന സോ​മ​നാ​ഥ് ചാ​റ്റ​ർ​ജി (89) അ​ന്ത​രി​ച്ചു. കോ​ൽ​ക്ക​ത്തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ചാ​റ്റ​ർ​ജി​യെ കോ​ൽ​ക്ക​ത്ത​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.[www.malabarflash.com]

    ജൂ​ൺ അ​വ​സാ​ന​വാ​രം മ​സ്തി​ഷ്കാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു സോ​മ​നാ​ഥ് ചാ​റ്റ​ർ​ജി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 40 ദി​വ​സം സോ​മ​നാ​ഥ് ചാ​റ്റ​ർ​ജി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പി​ന്നീ​ട് ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച സ്ഥി​തി വീ​ണ്ടും വ​ഷ​ളാ​യ​തോ​ടെ​യാ​ണ് ചാ​റ്റ​ർ​ജി​യെ വീ​ണ്ടും കോ​ൽ​ക്ക​ത്തി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

    പ​ത്തു ത​വ​ണ​യാ​ണ് സോ​മ​നാ​ഥ് ചാ​റ്റ​ർ​ജി ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്നു. 2004 മു​ത​ല്‍ 2009 വ​രെ ഒ​ന്നാം യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് അ​ദ്ദേ​ഹം ലോ​ക്സ​ഭ സ്പീ​ക്ക​റാ​യി​രു​ന്ന​ത്.

    1968 മു​ത​ൽ സി​പി​എം അം​ഗ​മാ​യി​രു​ന്ന സോ​മ​നാ​ഥി​നെ 2008 ൽ ​പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​ന്ത്യ–​യു​എ​സ് ആ​ണ​വ ക​രാ​റി​നെ​ച്ചൊ​ല്ലി കേ​ന്ദ്ര​സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ സി​പി​എം പി​ൻ​വ​ലി​ച്ച​പ്പോ​ൾ സ്പീ​ക്ക​ർ സ്ഥാ​നം ഒ​ഴി​യാ​ൻ അ​ദ്ദേ​ഹം വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സോ​മ​നാ​ഥ് ചാ​റ്റ​ർ​ജി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു Rating: 5 Reviewed By: editordesk Malabarflash
    Scroll to Top