Latest News

അറഫയിലും മിനായിലും കനത്ത കാറ്റും മഴയും

മക്ക: ഹജ്ജിന്റെ രാവിൽ പുണ്യ ഭൂമികളിൽ കാറ്റും മഴയും. പ്രാദേശികസമയം രാത്രി 7 മണിക്ക് ശേഷമാണ് അറഫയിൽ കനത്ത മഴ വർഷിച്ചത്. മിനായിലും മുസ്ദലിഫയിലും ചെറിയ തോതിൽ കാറ്റും മഴയുമുണ്ടായി.[www.malabarflash.com]

അതേ സമയം ഹറം പരിസരത്തും മക്കാ നഗരത്തിലും മഴ കാര്യമായി പെയ്തിതില്ല, എന്നാൽ നല്ല പൊടിക്കാറ്റ് അടിച്ചു വീശുന്നുണ്ട്. തിങ്കളാഴ്‌ച അറഫാ സംഗമത്തിൽ പങ്കെടുക്കുന്നതിനായി രാത്രി മുതലേ ഹാജിമാർ അറഫയിലെത്തിത്തുടങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.