• Latest News

    Friday, August 17, 2018

    പ്രധാനമന്ത്രി വെള്ളിയാഴ്​ച കേരളത്തിൽ
    Friday, August 17, 2018
    12:01:00 AM

    തിരുവനന്തപുരം: കേരളത്തിലെ പ്രകൃതിദുരന്തം നേരിട്ട് വിലയിരുത്തുന്നതിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്​ച കേരളത്തിലെത്തും.[www.malabarflash.com] 

    വൈകീട്ട്​ കൊച്ചിയിലെത്തുന്ന അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യും. തുടർന്ന് ശനിയാഴ്ച ഹെലികോപ്​ടറില്‍ പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

    ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് സംസ്ഥാനം തീരുമാനിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോൻസ്​ കണ്ണന്താനം അറിയിച്ചു. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷമാകും അദ്ദേഹം കേരളത്തിലെത്തുക.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രധാനമന്ത്രി വെള്ളിയാഴ്​ച കേരളത്തിൽ Rating: 5 Reviewed By: editordesk Malabarflash
    Scroll to Top