• Latest News

    Tuesday, August 28, 2018

    വിവാഹത്തിനായി മതം മാറിയ യുവാവിനെ ഉപേക്ഷിച്ച് യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി
    Tuesday, August 28, 2018
    10:55:00 AM

    ന്യൂഡല്‍ഹി: പ്രണയത്തിനൊടുവില്‍ മതംമാറുകയും വിവാഹം കഴിയ്ക്കുകയും ചെയ്ത യുവാവിനൊപ്പം പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് യുവതി സുപ്രീം കോടതിയെ അറിയിച്ചു.[www.malabarflash.com]

    സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായതാണെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട യുവതിയുടെ ആഗ്രഹം കോടതി അംഗീകരിച്ചു. തിങ്കളാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്.

    ഫെബ്രുവരിയിലാണ് ഹിന്ദു ജൈന വിഭാഗത്തില്‍ പെട്ട 23
    കാരിയെ വിവാഹം കഴിക്കാന്‍ 33 കാരനായ മുസ്ലിം യുവാവ് ഹിന്ദു മതം സ്വീകരിച്ചത്. ഇയാള്‍ ആര്യന്‍ ആര്യ എന്ന പേരും സ്വീകരിച്ചു. ഇരുവരും ഛത്തീസ്ഗഡിലെ റായ്പുര്‍ സ്വദേശികളാണ്.

    ഓഗസ്റ്റ് 17 നാണ് യുവാവ് സുപ്രീം കോടതിയില്‍ ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. യുവതിയുടെ മാതാപിതാക്കളും മതസംഘടനയും യുവതിയെ അകാരണമായി തടഞ്ഞു വെച്ചിരിക്കുന്നുവെന്നാരോപിച്ചാണ് യുവാവ് കോടതിയെ സമീപിച്ചത്.

    എന്നാല്‍ വിവാഹം അംഗീകരിക്കുന്നുവെന്നും യുവാവിനൊപ്പം പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും യുവതി കോടതിയെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയാനാണ് തനിക്കിഷ്ടമെന്ന് യുവതി കോടതിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്വയമെടുത്ത തീരുമാനമാണെന്നും തന്നെയാരും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു.

    യുവതി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും തീരുമാനമെടുക്കാന്‍ പ്രാപ്തയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭര്‍ത്താവിനൊപ്പം പോകാനിഷ്ടമില്ലെങ്കില്‍ യുവതിയ്ക്ക് മാതാപിതാക്കള്‍ക്കൊപ്പം പോകാമെന്ന് കോടതി വിധിച്ചു. 
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിവാഹത്തിനായി മതം മാറിയ യുവാവിനെ ഉപേക്ഷിച്ച് യുവതി മാതാപിതാക്കള്‍ക്കൊപ്പം പോയി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top